ഒരു മാസത്തിനുള്ളിലാണ് രണ്ട് ലോകറെക്കോര്‍ഡുകള്‍ രോഹിത് ശര്‍മ്മ സ്വന്തമാക്കിയത്. ഏകദിനക്രിക്കറ്റിലെ മൂന്നാം ഇരട്ടസെഞ്ച്വറി നേട്ടത്തിന് പിന്നാലെ ടി20യിലെ വേഗമാര്‍ന്ന സെഞ്ച്വറിയും രോഹിത് ശര്‍മ്മ കൈപ്പിടിയിലാക്കിയത്. ലങ്കൻ ബൗളര്‍മാരെ അടിച്ചുതകര്‍ത്ത് റെക്കോര്‍ഡിലേക്ക് കുതിക്കാൻ തനിക്ക് സഹായകമായ ഭാഗ്യത്തെക്കുറിച്ച് രോഹിത് ശര്‍മ്മ തന്നെ വെളിപ്പെടുത്തുന്നു. വിവിഐപി ഗ്യാലറിയിൽ തന്റെ കളി കാണാനെത്തുന്ന ഭാര്യ റിഥിക സജ്ദേയുടെ സാന്നിദ്ധ്യമാണ് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാൻ സഹായിക്കുന്ന രാശിയെന്ന് രോഹിത് ശര്‍മ്മ പറയുന്നത്. പ്രമുഖ സാമൂഹികമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഭാര്യയുടെ ചിത്രം പോസ്റ്റുചെയ്തുകൊണ്ടാണ് രോഹിത് ഇക്കാര്യം പറയുന്നത്.

രോഹിതിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

View post on Instagram