പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ അരങ്ങുതകര്‍ക്കുകയാണ് ഓപ്പണര്‍ രോഹിത് ശര്‍മ്മ. 107 പന്തില്‍ ഏകദിനത്തിലെ 17-ാം സെഞ്ചുറിയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം സെഞ്ചുറിയും രോഹിത് തികച്ചു. നിര്‍ണായക മത്സരത്തിലെ പ്രകടനം കൊണ്ട് പരമ്പരയിലേറ്റ വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് രോഹിത്. അതേസമയം തുടര്‍ച്ചയായ നാലാം മത്സരത്തില്‍ രോഹിതിനെ പുറത്താക്കാന്‍ പന്തെടുത്ത റബാഡ ഹിറ്റ്മാന്‍റെ പ്രഹരശേഷി നന്നായി അറിയുകയും ചെയ്തു.

പേസര്‍ കഗിസോ റബാഡയെ ഇത്തവണ സ്വസിദ്ധമായ ശൈലിയിലാണ് ഹിറ്റ്മാന്‍ തുടക്കം മുതല്‍ കൈകാര്യം ചെയ്തത്. ഒരിക്കല്‍ കൂടി ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയ്ക്കാമെന്ന സ്വപം കണ്ട് പന്തെറിഞ്ഞ റബാഡയെ സ്റ്റേഡിയത്തിന്‍റെ പുറത്തേക്ക് പറത്തുന്നതിനും കാണികള്‍ സാക്ഷിയായി. മുന്നോട്ട് കയറി ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ പന്ത് സ്റ്റേഡിയത്തിന്‍റെ പുറത്തെത്തിയപ്പോള്‍ റബാഡയ്ക്ക് വിശ്വസിക്കാനായില്ല. പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ രോഹിതിന്‍റെ വിക്കറ്റ് റബാഡയ്ക്കായിരുന്നു. 

Scroll to load tweet…