Asianet News MalayalamAsianet News Malayalam

ഓസീസ് ബൗളര്‍മാര്‍ വെല്ലുവിളിയാണ്, എന്നാല്‍ ഞങ്ങള്‍ കരുത്തരാണ്; ഹിറ്റ്മാന്‍ ആദ്യവെടി പൊട്ടിച്ചു

  • നീളക്കാരായ ഓസീസ് ബൗളര്‍മാര്‍ ഇന്ത്യന്‍ താരങങ്ങള്‍ക്ക് വെല്ലുവിളിയായിരിക്കുമെന്ന് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. പര്യടനത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രോഹിത്. ഹോം ഗ്രൗണ്ടില്‍ ഓസീസ് ശക്തരാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
Rohit Sharma on Australian series and their bowlers
Author
Brisbane City QLD, First Published Nov 19, 2018, 9:05 PM IST

ബ്രിസ്‌ബേന്‍: നീളക്കാരായ ഓസീസ് ബൗളര്‍മാര്‍ ഇന്ത്യന്‍ താരങങ്ങള്‍ക്ക് വെല്ലുവിളിയായിരിക്കുമെന്ന് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. പര്യടനത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രോഹിത്. ഹോം ഗ്രൗണ്ടില്‍ ഓസീസ് ശക്തരാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

രോഹിത് തുടര്‍ന്നു... സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയ അപകടകാരികള്‍ ആണെങ്കിലും ഓസ്‌ട്രേലിയയില്‍ ഇന്ത്യ ജയിക്കാനുറച്ച് തന്നെയാണ്. ടീമിലെ ഓരോരുത്തര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കരുത്തുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളില്‍ അവരുടെ ബൗളര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കും. പൊതുവെ നീളം കുറവുള്ളവരായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഓസീസ് ബൗളര്‍മാര്‍ വെല്ലുവിളി ഉയര്‍ത്തും. അവര്‍ക്ക് നീളം അനുകൂല ഘടകമാണ്. എങ്കിലും ഈ വെല്ലുവളി അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കുണ്ടെന്നും രോഹിത് പറഞ്ഞു.

ഓസ്ട്രലിയന്‍ മണ്ണില്‍ നാല് ഏകദിന സെഞ്ചുറികള്‍ രോഹിത് ശര്‍മയുടെ പേരിലുണ്ട്. കോലിക്കൊപ്പം ഓസീസ് ബൗളര്‍മാര്‍ ഏറെ ഭയക്കുന്ന താരം തന്നെയാണ് രോഹിത് ശര്‍മയും. പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഓസ്ട്രലിയന്‍ ടീമില്‍ നിന്ന് പുറത്തുപോയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇല്ലാതെയാണ് ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ മത്സരിക്കുക.

Follow Us:
Download App:
  • android
  • ios