ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ഏകദിന ഡബിള്‍ സെഞ്ച്വറി നേട്ടം മൂന്നാക്കി ഉയര്‍ത്തിയ തകര്‍പ്പന്‍ ഫോമിലാണ് രോഹിത് ശര്‍മ്മയെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരുടെ ശക്തിയില്‍ രോഹിത്തിന് സംശയമില്ല.
ഡെയ്ന്‍ സ്‌റ്റെയ്ന്‍, കഗിസോ റബാഡ, മോണി മോര്‍ക്കല്‍, വെര്‍നന്‍ ഫിലാന്‍ഡര്‍ എന്നിവര്‍ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ബോളിങ് നിര ഇന്ത്യന്‍ ടീമിന് കടുത്ത വെല്ലുവിളിയായിരിക്കുമന്ന് രോഹിത് വ്യക്തമാക്കി. അതേസമയം, ഏത് സാഹചര്യങ്ങളും നേരിടാന്‍ ഇന്ത്യന്‍ ടീം തയാറാണെന്നും താരം വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിന് ഇനിയുള്ളൊരു വര്‍ഷത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാകും ദക്ഷിണാഫ്രിക്കയിലേതെന്നും രോഹിത് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പിച്ചുകള്‍ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് നേരത്തെ വിലയിരുത്തലുകളുണ്ടായിരുന്നു.
