ഏകദിന പരമ്പരയില്‍ രോഹിത് ഒരു സെഞ്ച്വറി നേടിയിരുന്നു
മുംബെെ: ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില് നിന്ന് ഒഴിവാക്കപ്പെട്ട ഓപ്പണിംഗ് ബാറ്റ്സ്മാന് രോഹിത് ശര്മയുടെ പ്രതികരണം വന്നു. സൂര്യന് നാളെ വീണ്ടും ഉദിക്കുമെന്നാണ് ഹിറ്റ്മാന് ട്വിറ്ററില് കുറിച്ചത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്ക്കുള്ള ടീമിലാണ് രോഹിത് ശര്മയ്ക്ക് ഇടം പിടിക്കാനാകാതെ പോയത്.
ട്വന്റി 20 പരമ്പരയില് ആദ്യ രണ്ടു മത്സരങ്ങളില് പരാജയപ്പെട്ട രോഹിത് അവസാന പോരാട്ടത്തില് ശതകം നേടി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിലും സെഞ്ച്വറി നേടിയ ഹിറ്റ്മാന് പക്ഷേ ഇന്ത്യ തോല്വിയേറ്റ് വാങ്ങിയ പിന്നീടുള്ള രണ്ട് ഏകദിനങ്ങളിലും നിരാശപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജനുവരിയിലാണ് രോഹിത് അവസാനമായി ഇന്ത്യക്കായി ടെസ്റ്റില് കളിച്ചത്.
അന്ന് നാല് ഇന്നിംഗ്സുകളില് നിന്നായി 19.50 ശരാശരിയില് 78 റണ്സ് മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്. ഇതോടെ മൂന്നാം ടെസ്റ്റില് നിന്ന് രോഹിത്തിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. ചരിത്രമായ അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റിലും താരത്തിന് ടീമില് ഇടം നേടാന് സാധിച്ചിരുന്നില്ല. ട്വന്റി 20യിലും ഏകദിനത്തിലും മികച്ച റെക്കോര്ഡുകള് ഉള്ള രോഹിത്തിന് വിദേശത്തെ ടെസ്റ്റുകളില് വളരെ മോശം പ്രകടനമാണ് കാഴ്ചവെയ്ക്കാന് സാധിച്ചിട്ടുള്ളത്.
നാട്ടില് ഒമ്പത് ടെസ്റ്റുകളില് നിന്നായി 85.44 ശരാശരിയില് 769 റണ്സ് അടിച്ചു കൂട്ടിയ താരം വിദേശത്ത് 16 ടെസ്റ്റുകളില് നിന്ന് 25.35 ശരാശരിയില് 710 റണ്സ് മാത്രമാണ് നേടിയിട്ടുള്ളത്. എന്തായാലും ശക്തമായ തിരിച്ചുവരവ് പ്രഖ്യാപിച്ചു കൊണ്ടുള്ള താരത്തിന്റെ പ്രതികരണം ആരാധകര് ഏറ്റെടുത്തിട്ടുണ്ട്.
ആദ്യ മൂന്ന് ടെസ്റ്റിനുള്ള ഇന്ത്യന് ടീ: വിരാട് കോലി(ക്യാപ്റ്റന്), ശിഖര് ധവാന്, കെഎല് രാഹുല്, മുരളി വിജയ്, ചേതേശ്വര് പൂജാര, അജിങ്ക്യാ രഹാനെ, കരുണ് നായര്, ദിനേശ് കാര്ത്തിക്ക്, റിഷഭ് പന്ത്, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, കുല്ദീപ് യാദവ്, ഹര്ദിക് പാണ്ഡ്യ, ഇഷാന്ത് ശര്മ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ജസപ്രീത് ബൂമ്ര, ഷര്ദ്ദുല് ഠാക്കൂര്.
