നാഗ്‌പൂര്‍: ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് ഏകദിനത്തില്‍ പുതിയ നേട്ടം. ഇന്ത്യയില്‍ വേഗതയില്‍ 2000 റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. മുന്‍ നായകനായ സൗരവ് ഗാംഗുലിയെയും വിരാട് കോലിയെയുമാണ് രോഹിത് മറികടന്നത്. 42 ഇന്നിംഗ്സുകളില്‍ നിന്നാണ് ഇന്ത്യന്‍ ഓപ്പണറായ രോഹിത് ശര്‍മ്മയുടെ നേട്ടം. ഏകദിനത്തില്‍ 6000 റണ്‍സെന്ന നാഴികക്കല്ലും രോഹിത് മല്‍സരത്തില്‍ പിന്നിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗാംഗുലി 45 ഇന്നിംഗ്സുകളില്‍ നിന്നും കോലി 46 ഇന്നിംഗ്സുകളില്‍ നിന്നുമാണ് 2000 പിന്നിട്ടത്. ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരമന്ന നേട്ടവും രോഹിത് പരമ്പയില്‍ നേടിയിരുന്നു. അഞ്ചാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മ 109 പന്തില്‍ 125 റണ്‍സ് കുറിച്ചിരുന്നു. രോഹിത് ശര്‍മയുടെ പതിനാലാം ഏകദിന സെഞ്ചുറിയാണിത്.