കൊളംബോ: രോഹിത് ശര്‍മ്മയുടെ ഫീല്‍ഡിംഗ് മികവിനു മുന്നില്‍ നിഷ്പ്രഭനായി ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസ്. ബൂമ്രയെ പോയിന്‍റില്‍ കട്ട് ചെയ്യാനുള്ള മെന്‍ഡിസിന്‍റെ ശ്രമം രണ്ടാം സ്ലിപ്പില്‍ രോഹിതിന്‍റെ കൈകളിലവസാനിച്ചു. വലത്തോട്ട് ഡൈവ് ചെയ്ത രോഹിത് മനോഹരമായി മെന്‍ഡിസിനെ കൈപ്പിടിയിലൊതുക്കി.

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ 7.4-ാം ഓവറിലാണ് മെന്‍ഡിസ് പുറത്തായത്. 10 പന്തില്‍ ഒരു റണ്‍സ് മാത്രമാണ് കുശാല്‍ മെന്‍ഡിസിന് എടുക്കാനായത്. കുശാല്‍ മെന്‍ഡിസിനെ പുറത്താക്കിയ രോഹിത് ശര്‍മ്മയുടെ ക്യാച്ച് കാണാം.

Scroll to load tweet…