ഇറ്റാലിയന്‍ ടീം റോമയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സ സെമി ഫൈനല്‍ സുഗമമാക്കിയത്.

ബാഴ്‌സലോണ: ആധികാരിക ജയത്തോടെ ബാഴ്‌സലോണ യുവേഫ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിനോടടുത്തു. ഇറ്റാലിയന്‍ ടീം റോമയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സ സെമി ഫൈനല്‍ സുഗമമാക്കിയത്. രണ്ട് സെല്‍ഫ് ഗോളുകള്‍ റോമയുടെ പരാജയഭാരം കൂട്ടി. 

ബാഴ്‌സ ഒരിക്കല്‍ പോലും അവരുടെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാത്ത് മത്സരത്തിലായിരുന്നു റോമയുടെ ദയനീയ തോല്‍വി. 38ആം മിനുട്ടില്‍ ഡി റോസിയുടെ സെല്‍ഫ് ഗോളാണ് റോമയുടെ വല കുലുക്കിയത്. രണ്ടാം പകുതിയില്‍ 55ആം മിനുട്ടില്‍ രണ്ടാമതും റോമ തന്നെ അവരുടെ വലയില്‍ പന്തെത്തിച്ചു. ഇത്തവണ മനൊലസ് ആയിരുന്നു സെല്‍ഫ് ഗോളിനെ ഉടമ. 

രണ്ടാം ഗോള്‍ വന്നതോടെ ചിത്രത്തില്‍ ഇല്ലാതായ റോമ രണ്ട് മിനുട്ടുകള്‍ക്കകം മൂന്നാം ഗോളും വഴങ്ങി. പികെ ആയിരുന്നു മൂന്നാം ഗോള്‍ നേടിയത്. ലൂയിസ് സുവാരസ് നേടിയ നാലാം ഗോള്‍ നേടിയതോടെ രണ്ടാം പാദത്തില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയും അവസാനിച്ചു. ഇതിനിടെ എഡിന്‍ സെക്കോയിലൂടെ റോമ ഒരു ഗോള്‍ മടക്കി.