സാവോപോള: ബ്രസീലിയന്‍ തെരുവുകള്‍ ലോകത്തിന് സമ്മാനിച്ച ഫുട്ബോള്‍ മാന്ത്രികനാണ് റൊണാള്‍ഡിഞ്ഞോ. നീട്ടിവളര്‍ത്തിയ മുടിയുമായി അസാധാരണ പന്തടക്കവും ഗോളടി മികവുമായാണ് റോണാള്‍ഡിഞ്ഞോ മൈതാനം കീഴടക്കിയത്. 2002 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ കരിയില കിക്ക് ഒരു ഉദാഹരണം മാത്രം. ബ്രസീലില്‍ നിന്ന് ചേക്കേറി യൂറോപ്പിലും പിന്നീട് ലോക ഫുട്ബോളിലെയും മികച്ച താരമായി റൊണാള്‍ഡിഞ്ഞോ.

മുപ്പത്തിയേഴ് വയസായെങ്കിലും പ്രായം തളര്‍ത്താത്ത പ്രതിഭയാണ് റൊണാള്‍ഡിഞ്ഞോ. സൗഹൃദ മത്സരത്തില്‍ മുന്‍ ബ്രസീല്‍ താരം നേടിയ ലോംഗ് റേഞ്ചര്‍ ഗോളാണ് ഇപ്പോള്‍ പഴയ കളിയോര്‍മ്മകളിലേക്ക് തിരികെയെത്തിച്ചത്. മൈതാന മധ്യത്ത് നിന്ന് തൊടുത്ത ലോംഗ് റേഞ്ചര്‍ ഗോളിയെ കാഴ്ച്ചക്കാരനാക്കി വലയെ ചുംമ്പിച്ചു. ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച കരിയില കിക്കിനോട് സമാനതകളുണ്ട് ഈ ഗോളിന്.

മൈതാന മധ്യത്ത് നിന്ന് റൊണാള്‍ഡിഞ്ഞോ നേടിയ ഗോള്‍ കാണാം

Scroll to load tweet…