ക്യാംപ്ന്യൂ: സ്പാനിഷ് സൂപ്പർ കപ്പിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സയെ തകർത്ത് റയലിന് മിന്നും ജയം. റയൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ബാഴ്സയെ തകർത്തു. ജറാൾഡ് പിക്വേയുടെ സെൽഫ് ഗോളിലൂടെ റയൽ മുന്നിലെത്തി. മെസ്സി ബാഴ്സയെ ഒപ്പമെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർക്കോ അസൻസിയോ എന്നിവരുടെ ഗോളുകളുടെ മികവിൽ ബാഴ്സയുടെ തട്ടകത്തിൽ റെയൽ ജയം സ്വന്തമാക്കി. എന്നാൽ റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് റെയലിന് തിരിച്ചടിയായി. രണ്ടാം പാദ മത്സരം മറ്റന്നാൾ റയലിന്റെ ഹോം ഗ്രൗണ്ടിൽ നടക്കും.

