മുംബൈ: ക്രിക്കറ്റ് ദൈവവും തബല മാന്ത്രികനും ഒന്നിച്ചൊരു ജുഗല്‍ബന്ധി. മുംബൈയിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും സക്കീര്‍ ഹുസൈനും ആസ്വാദകരുടെ മനംനിറച്ചത്. ഹൃദയത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന അനുഭവം എന്ന് സച്ചിന്‍ പ്രതികരിച്ചു.

സക്കീര്‍ ഹുസൈനുമൊത്ത് തബല വായിക്കുന്നതിന്റെ വീഡിയോ സച്ചിന്‍ തന്നെ തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു. സംഗീതം ആത്മാവുകളെ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് സത്യമാണെന്ന് പറഞ്ഞാണ് സച്ചിന്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനകം പത്തുലക്ഷത്തിനടുത്ത് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.