ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ സൈന നേവാൾ പ്രീക്വാർട്ടറിൽ കടന്നു. സൈന രണ്ടാം റൗണ്ടിൽ നേരിട്ടുള്ള ഗെയിമുകൾക്ക് സബ്രീന ജാക്വറ്റിനെ തോൽപിച്ചു. 21-11, 21-12 എന്ന സ്കോറിനായിരുന്നു പന്ത്രണ്ടാം സീഡായ സൈനയുടെ ജയം. ആന്തണി സിനുസീകയെ തോൽപിച്ച് സായ് പ്രണീതും പ്രീക്വാർട്ടറിലെത്തി. ആദ്യ ഗെയിം നഷ്ടമായ ശേഷം 14-21, 21-18, 21-19 എന്ന സ്കോറിനായിരുന്നു പ്രണീതിന്റെ ജയം. എട്ടാം സീഡ് കെ ശ്രീകാന്തിന്‍റെ എതിരാളി സീഡ് ചെയ്യപ്പെടാത്ത ഫ്രഞ്ച് താരം ലൂക്കാസ് കര്‍വീയാണ്. പതിമ്മൂന്നാം സീഡ് അജയ് ജയറാം, പതിനാറാം സീഡ് സമീര്‍ വര്‍മ്മ, എന്നിവരും ഇന്നിറങ്ങും. പി വി സിന്ധു ഇന്നലെ പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരുന്നു.