ഗ്ലാസ്കോ: ലോക ബാഡ്മിന്റണ്‍ ഫൈനലില്‍ പി.വി.സിന്ധുവിന് വേണ്ടി ഇന്ത്യന്‍ കായികലോകം കൈയടിക്കുമ്പോള്‍ ഗ്യാലറിയില്‍ അധികമാരും ശ്രദ്ധിക്കാതെ ഒരാള്‍ കൂടിയുണ്ടായിരുന്നു. സെമിയില്‍ തോറ്റ് വെങ്കല മെഡല്‍ നേടിയ സൈന നെഹ്‌വാള്‍. ആവേശകരമായ ഫൈനലില്‍ സിന്ധു കീഴടങ്ങിയശേഷം സൈന സിന്ധുവിന്റെ പരിശീലകനും തന്റെ മുന്‍ പരിശീലകനുമായ പുല്ലേല്ല ഗോപീചന്ദിന് സമീപമെത്തി. എന്നിട്ട് പറഞ്ഞു, ഇത്രയും ആവേശകരമായ മത്സരം കണ്ട് എന്റെ ഊര്‍ജ്ജമെല്ലാം ചോര്‍ന്നുപോയി. അത്രത്തോളം അവേശകരമായ മത്സരമായിരുന്നു സിന്ധു കാഴ്ചവെച്ചതെന്നും സൈന പറഞ്ഞു.
റാലികള്‍ ഇങ്ങനെ നീണ്ടുപോയാല്‍ എവിടെയങ്കിലും ഒന്ന് അവസാനിപ്പിക്കേണ്ടെ എന്നായിരുന്നു തമാശകലര്‍ന്ന ഗോപീചന്ദിന്റെ മറുപടി. മത്സരത്തില്‍ സിന്ധുവും ജപ്പാന്‍ താരം ഒക്കുഹാരയും തമ്മിലുള്ള ഒരു റാലി 73 ഷോട്ടുകള്‍ വരെ നീണ്ടുപോയിരുന്നു. മറ്റ് രണ്ട് റാലികളാകട്ടെ 50 ഷോട്ടുകളിലധികവും. ഇത് മനസില്‍വെച്ചായിരുന്നു ഗോപിയുടെ മറുപടി.
മത്സരശേഷം സിന്ധുവും സൈനയും ഗോപീ ചന്ദും ഒരുമിച്ച് നിന്ന് ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. സിന്ധുവും സൈനയും തമ്മില്‍ അത്ര സ്വരചേര്‍ച്ചയില്ലെന്ന വാര്‍ത്തകള്‍ അടിസഥാനരഹിതമാണെന്ന് തെളിക്കുന്നതായിരുന്നു സൈനയുടെ പ്രതികരണം. സൈനയുടെ.ും മുന്‍ പരിശീലകനായിരുന്നു ഗോപീ ചന്ദ്. അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് സൈന ഗോപീ ചന്ദ് അക്കാദമി വിട്ടത്.
