സാനിയ കോര്‍ട്ടില്‍ തുടരുമെന്ന് സാനിയയുടെ പിതാവും പരിശീലകനുമായ ഇമ്രാന്‍ മിര്‍സ

ഹൈദരാബാദ്: സാനിയ മിര്‍സ- ശൊയ്ബ് മാലിക് താര ജോഡി തങ്ങള്‍ക്ക് ആദ്യ കുഞ്ഞ് ജനിക്കുന്നതിന്‍റെ സന്തോഷത്തിലാണ്. എന്നാല്‍ സാനിയ മിര്‍സ കോര്‍ട്ടിനോട് വിടപറയുമേ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. സാനിയയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടെ ആരാധകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയയുടെ പിതാവ്. 

ഇപ്പോള്‍ വിരമിക്കുന്നില്ലെന്നും കുഞ്ഞ് ജനിച്ച ശേഷവും സാനിയ കോര്‍ട്ടില്‍ തുടരുമെന്നും ഇമ്രാന്‍ മിര്‍സ പറയുന്നു. കുട്ടി ജനിച്ച് രണ്ട് വര്‍ഷം കഴിഞ്ഞ് കോര്‍ട്ടില്‍ തിരിച്ചെത്തിയാലും ഡബിള്‍സില്‍ നിലവില്‍ ലോക ഒമ്പതാം റാങ്കുകാരിയായ സാനിയയ്ക്ക് എട്ട് ടൂര്‍ണമെന്‍റുകളില്‍ കളിക്കാനാകും. ഇന്തോനേഷ്യല്‍ ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് നഷ്ടമാകുമെങ്കിലും 2020 ഒളിംപിക്‌സില്‍ സാനിയ മത്സരിക്കും എന്ന സൂചനയാണ് പിതാവ് നല്‍കുന്നത്.