രോഹിത് ശര്‍മ്മയെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചതിനെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ധോണിയുടെ കാര്യത്തില്‍, ഇന്ത്യന്‍ ക്രിക്കറ്റിന് ഉചിതമായ തീരുമാനങ്ങള്‍ എടുക്കണമെന്നും മഞ്ജരേക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: രോഹിത് ശര്‍മ്മയെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചതിനെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ധോണിയുടെ കാര്യത്തില്‍, ഇന്ത്യന്‍ ക്രിക്കറ്റിന് ഉചിതമായ തീരുമാനങ്ങള്‍ എടുക്കണമെന്നും മഞ്ജരേക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ടെസ്റ്റ് കരിയറിലെ എല്ലാ സെഞ്ച്വറികളും വിദേശമണ്ണില്‍ നേടിയിട്ടുള്ള സഞ്ജയ് മഞ്ജരേക്കര്‍ ഓസ്‍ട്രേലിയയിലെ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയ്‌ക്ക് അവസരം നല്‍കുന്നത് യുക്തിഭദ്രമാണെന്ന അഭിപ്രായക്കാരനാണ്.

എം എസ് ധോണിയുടെ ഇതിഹാസപദവിയേക്കാള്‍ ടീം താത്പര്യം അനുസരിച്ചാകണം ടീം തെരഞ്ഞെടുപ്പ്. കഴിഞ്ഞ‌ 15 വര്‍ഷത്തിനിടയിലെ മികച്ച ടെസ്റ്റ് ടീമാണ് നിലവിലേതെന്ന ഇന്ത്യന്‍ കോച്ച് രവി ശാസ്‌ത്രിയുടെ വിവാദ പരാമര്‍ശത്തിനും മഞ്ജരേക്കര്‍ മറുപടി പറഞ്ഞു. നിലവിലെ ഏകദിന ടീം ഏറ്റവും മികച്ചതാമെങ്കിലും ടെസ്റ്റ് ടീമിനെക്കുറിച്ച് അങ്ങനെ പറയാനാവില്ല. വിദേശത്ത് സ്ഥിരമായി പരമ്പരകള്‍ ജയിച്ചാല്‍ മാത്രമെ ഇക്കാര്യം പറയാനാവൂ എന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു.