കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരളാ ടീമിനെ രാഹുല്‍ പി രാജ് നയിക്കും. സീസൺ എസ് വൈസ് ആണ് ഇരുപതംഗ ടീമിന്റെ വൈസ് ക്യാപ്റ്റന്‍.സതീവൻ ബാലൻ ആണ് ടീമിന്റെ പരിശീലകന്‍.
സന്തോഷ് ട്രോഫിക്കുള്ള കേരളാ ടീം: ഗോള്‍ കീപ്പര്‍മാര്‍-മിഥുന്‍.വി,ഹജ്മല്‍.എസ്, അഖില്‍ സോമന്‍
ഡിഫന്‍ഡര്‍മാര്‍- ലിജോ എസ്, രാഹുല്‍ വി രാജ്, മുഹമ്മദ് ഷെരീഫ്, വിബിന്‍ തോമസ്, ശ്രീരാഗ് വി.ജി, ജിയാദ് ഹസ്സന്‍, ജസ്റ്റിന്‍ ജോര്‍ജ്
മിഡ്ഫീല്‍ഡര്‍മാര്‍-രാഹുല്‍ കെ.പി, സീസന്‍.എസ്, ശ്രീകുട്ടന്‍, ജിതിന്‍ എം.എസ്, മുഹമ്മദ് പാറക്കോട്ടില്‍, ജിതിന്‍.ജി, ഷംനാസ് ബി.എല്‍.
സ്ട്രൈക്കേഴ്സ്-സജിത് പൗലോസ്, അഫ്ദല്‍ വി.കെ, അനുരാഗ്
ജനുവരി 18 മുതൽ ബംഗളൂരുവില്‍ തുടങ്ങുന്ന ടൂര്‍ണമെന്റില്‍ തമിഴ്നാടും ആന്ധ്രപ്രദേശും അന്തമാൻ-നികോബാറുമാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. കേരളത്തിെൻറ ആദ്യ മത്സരം 18ന് ആന്ധ്രപ്രദേശിനെതിരെയാണ്. രണ്ടാം മത്സരം 20ന് അന്തമാനെതിരെയും മൂന്നാം മത്സരം 22ന് തമിഴ്നാടിനെതിരെയും നടക്കും.
