ദില്ലി: മറ്റന്നാള്‍ നടക്കുന്ന ബി സി സി ഐയുടെ പ്രത്യേക പൊതുയോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബി സി സി ഐ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസനേയും നിരഞ്ജന്‍ ഷായേയും സുപ്രീംകോടതി വിലക്കി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് മാത്രമേ യോഗത്തില്‍ പങ്കെടുക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി അയോഗ്യരാക്കിയവരെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന മുന്‍ സിഎജി വിനോദ് റായി അധ്യക്ഷനായ ഇടക്കാലസമിതിയുടെ വാദം കോടതി അംഗീകരിച്ചു. ലോധസമിതി നിര്‍ദ്ദേശങ്ങളില്‍ പ്രായോഗികമായ നിര്‍ദ്ദേശം സംസ്ഥാന അസോസിയേഷനുകള്‍ നടപ്പിലാക്കണമെന്നും മറ്റുള്ളവയില്‍ ചര്‍ച്ച ആകാമെന്നും സുപ്രീംകോടതി വ്യക്കമാക്കി.