ദില്ലി: ജസ്റ്റിസ് ലോധസമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ബിസിസിഐ നല്‍കിയ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതിവിധി ഭരണഘടാനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹ!ജിയാണ് ഹര്‍ജിയാണ് കോടതി തള്ളിയത്.
ക്രിക്കറ്റിന്റെ സംശുദ്ധ ഭരണത്തിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ലോധസമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ജൂലൈ 18നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ആറുമാസം സമയമാണ് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബിസിസിഐക്ക് കോടതി നല്‍കിയത്. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോയ ബിസിസിഐ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുന:പരിശോധനാ ഹര്‍ജി നല്‍കിയത്. സുപ്രീംകോടതിവിധി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ബിസിസിഐ നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടത് നിയമനിര്‍മ്മാണസഭകളാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ക്രിക്കറ്റ് ഭരണത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ ലോധസമിതി റിപ്പോര്‍ട്ട് നടപ്പാലാക്കണമെന്ന വിധി നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി പുന:പരിശോധനാ ഹര്‍ജി തള്ളി. ഇതോടെ ലോധ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയോ ഭരണസമിതി പിരിച്ചുവിടുകയോ ചെയ്യേണ്ട നിര്‍ബന്ധാവസ്ഥയിലായി ബിസിസിഐ. ഭരണസമിതി പിരിച്ചുവിട്ട് പുതിയ സമിതിയെ നിയമിക്കണമെന്ന ലോധസമിതിയുടെ ഹ!ജിയില്‍ വാദം തുടരുന്നതിനിടെ തടസ്സവാദങ്ങക്ഷള്‍ ഉന്നയിക്കുന്ന ബിസിസിഐയെ സുപ്രീംകോടതി വിമ!ശിച്ചിരുന്നു. സംസ്ഥാന അസോസിയേഷനുകളുമായി അഭിപ്രായ ഐക്യത്തിലെത്തി ലോധ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ബിസിസിഐയുടെ വാദം അംഗീകരിക്കുകയും ചെയ്തിരുന്നു
