കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയുടെ സീമ പൂനിയക്ക് വെള്ളി

First Published 12, Apr 2018, 6:58 PM IST
Seema Punia Navjeet Dhillon bag silver bronze respectively in Discus throw
Highlights
  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍  ഡിസ്കസ് ത്രോയിൽ ഇന്ത്യക്ക് രണ്ട് മെഡൽ  നേട്ടം
  • ഇന്ത്യയുടെ സീമ പൂനിയക്ക് വെള്ളി

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ വനിതാ വിഭാഗം ഡിസ്കസ് ത്രോയിൽ ഇന്ത്യക്ക് രണ്ട് മെഡൽ  നേട്ടം. ഇന്ത്യയുടെ സീമ പൂനിയ വെള്ളിയും , നവജീത് ധില്ലന്‍ വെങ്കലവും സ്വന്തമാക്കി. 

കോമണ്‍വെൽത്ത് ഗെയിംസിൽ , 14 സ്വര്‍ണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഗുസ്തിയിൽ ഇന്ന് ഇന്ത്യ 2 സ്വര്‍ണം അടക്കം , 4 മെഡൽ നേടി.  74 കിലോ ഫ്രീസ്റ്റൈൽ  വിഭാഗത്തിൽ സുശീൽ കുമാറും, 57 കിലോ  വിഭാഗത്തിൽ രാഹുൽ അവാരെയുമാണ്  സ്വര്‍ണം നേടിയത് . സുശീല്‍  കുമാര്‍  ഫൈനലില്‍   , ദക്ഷിണാഫ്രിക്കയുടെ ജൊഹാനസ് ബോത്തയെ തോൽപ്പിച്ചു. തുടര്‍ച്ചയായി മൂന്ന് കോമൺവെല്‍ത്ത് ഗെയിംസുകളില്‍ , സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാണ്. സുശീല്‍ ,  രാഹുല്‍  അവാരെ , ഫൈനലില്‍
കനേഡിയന്‍ താരത്തെ ആണ് തോൽപ്പിച്ചത്. ആദ്യമായാണ്  കോമൺവെല്‍ത്ത് ഗെയിംസില്‍ അവാരെ മത്സരിക്കുന്നത്.   വ

നിതകളുടെ 53 കിലോ വിഭാഗത്തിൽ , ബബിത കുമാരി വെള്ളി നേടി. തുടര്‍ച്ചയായ മൂന്നാം ഗെയിംസിലാണ്,  ബബിത മെഡൽ നേടുന്നത്.  വനിതാ വിഭാഗത്തിൽ കിരൺ വെങ്കലം സ്വന്തമാക്കിയതും , ഇന്ത്യക്ക് നേട്ടമായി. റിപ്പഷാജ് റൗണ്ടിലൂടെയാണ് കിരൺ മെഡൽ ഉറപ്പിച്ചത്. അതേസമയം, തുടര്‍ച്ചയായ നാലാം കോമൺവെൽത്ത് ഗെയിംസിലാണ് സീമ മെഡൽ നേടുന്നത്. അതേസമയം ലോംഗ്ജംപില്‍ , മലയാളി താരങ്ങളായ നയന ജെയിംസും നീന പിന്‍റോയും , തീര്‍ത്തും നിറംമങ്ങി. നീന  പത്താം സ്ഥാനത്തും നയന പന്ത്രണ്ടാമതുമാണ് ഫിനിഷ്
ചെയ്തത്. ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍  സിംഗും , രാകേഷ് ബാബുവും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 

ഷൂട്ടിംഗിൽ  ഇന്ത്യക്ക്  ഇന്ന് ഒരു വെള്ളി  ആണ് ലഭിച്ചത്. വനിതകളുടെ 50 മീറ്റര്‍ റൈഫിൾ പ്രോണിൽ തേജസ്വനി സാവന്താണ് മെഡൽ നേടിയത്. സിംഗപ്പൂര്‍ താരത്തിനാണ് ഈ ഇനത്തിൽ സ്വര്‍ണം . മൂന്നാമത്തെ കോമൺവെൽത്ത് ഗെയിംസില്‍ മത്സരിക്കുന്ന തേജസ്വിനി, ആറാമത്തെ മെഡൽ ആണ് നേടിയത്. ബാഡ്മിന്‍റൺ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയ് , ലോക ഒന്നാം നന്പര്‍ താരം കെ.ശ്രീകാന്ത് , ഒളിംപിക് മെഡൽ ജേതാവ് പി വി സിന്ധു എന്നിവര്‍ ക്വാര്‍ട്ടറിലെത്തി. ടേബിള്‍ ടെന്നിസില്‍ മണികാ ബത്ര സെമിയിൽ കടന്നു.വനിതാ ഹോക്കി സെമിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റു.

loader