മുംബൈ: ഐ.പി.എല്‍ ലേലത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ ഇന്ത്യന്‍ ടീം നായകന്‍ കൂടിയായ വിരാട് കോലിയാണ് നിലവിലെ വിലകൂടിയ താരം. 17 കോടി രൂപയ്ക്കാണ് വിരാടിനെ റോയല്‍ ചലഞ്ചേഴ്സ് ഇക്കുറി നിലനിര്‍ത്തിയത്. എന്നാല്‍ ജനുവരി 28, 29 ദിവസങ്ങളില്‍ നടക്കുന്ന ഐപിഎല്‍‍ ലേലത്തില്‍ കോലിയുടെ ലേലതുക മറ്റാരെങ്കിലും മറികടക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

അതേസമയം പണക്കണക്കില്‍ കോലിയെ മൂന്ന് താരങ്ങള്‍ മറികടക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാന്‍ വിരേന്ദര്‍ സെവാഗിന്‍റെ അഭിപ്രായം. കഴിഞ്ഞ സീസണില്‍ ഉയര്‍ന്ന തുക ലഭിച്ച ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ് ഇതില്‍ ഒരാളാകുമെന്നും മുന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ പറയുന്നു. അതേസമയം മികച്ച ഫോമിലുള്ള വിരാടിനേക്കാള്‍ കൂടിയ തുകയ്ക്ക് മറ്റ് ഇന്ത്യന്‍ താരങ്ങളെ സ്വന്തമാക്കാന്‍ ടീമുകള്‍ മെനക്കെടില്ലെന്ന് ഉറപ്പാണ്.