Asianet News MalayalamAsianet News Malayalam

എന്റെ വിയര്‍പ്പ് തുള്ളികള്‍ കാരണമാണ് ഫിര്‍മിനോയ്ക്ക് ജലദോഷം പിടിച്ചതെന്ന് കൂടി പറഞ്ഞേക്ക്: റാമോസ്

  • തനിക്ക് നേരെയുണ്ടായ ആരോപണങ്ങള്‍ക്കെതിരേ പരിഹാസത്തോടെയാണ് റാമോസ് മറുപടി കൊടുത്തത്. 
sergio ramos on salah injury

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ഫൈനലിനിടെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്‌ക്കേറ്റ പരുക്കിനെ കുറിച്ച് ഒടുവില്‍ റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസ് സംസാരിച്ചു. തനിക്ക് നേരെയുണ്ടായ ആരോപണങ്ങള്‍ക്കെതിരേ പരിഹാസത്തോടെയാണ് റാമോസ് മറുപടി കൊടുത്തത്. 

ലിവര്‍പൂള്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയ്ക്ക് ജലദോഷം വരാന്‍ കാരണം എന്റെ വിയര്‍പ്പ് തുള്ളികളാണെന്നുള്ള ആരോപണം മാത്രമേ ഇനി ബാക്കിയുള്ളൂവെന്ന് റാമോസ് പരിഹാസത്തോടെ പറഞ്ഞു. സലായുടെ പരിക്ക് എന്തായാലും എന്റെ തലയിലാണ് ഇതുകൂടി എന്റെ പേരിലാക്കിയെന്നും റാമോസ്. 

പിന്നീട് കാര്യത്തിലേക്ക് വന്ന റാമോസ്, സലായാണ് അദ്ദേഹത്തിന്റെ കൈ തന്റെ കൈക്കുള്ളിലൂടെ കോര്‍ത്തതെന്ന് പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ പറയുന്നത് ഞാന്‍ സലായെ ജൂഡോ ലോക്ക് ചെയ്തുവെന്നാണ്. മാത്രമല്ല, താന്‍ പിടിച്ച കൈക്കല്ല സാലയ്ക്ക് പരിക്കേറ്റതെന്നും റാമോസ് ഓര്‍മിപ്പിച്ചു.

ആ സംഭവത്തിന് ശേഷം സലായോട് സംസാരിച്ചിരുന്നു. സലായുടെ ആരോഗ്യം പൂര്‍വസ്ഥിതിയില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും സ്പാനിഷ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ റയല്‍ മാഡ്രിഡില്‍ ആയതു കൊണ്ടും തുടര്‍ച്ചയായി വിജയിക്കുന്നതുകൊണ്ടുമാകാം ഇത്രയും വെറുപ്പെന്നും റാമോസ് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios