ക്രിക്കറ്റ് ലോകത്ത് ട്രോളുകളുടെ രാജാവാണ് സേവാഗ്. ട്വീറ്റുകളില്‍ വളരെ സരസമായ രീതിയില്‍ ട്രോളുന്ന സേവാഗിന് അടുത്തിടയായി കൊടുക്കുന്ന ട്രോളുകള്‍ പലമടങ്ങായി തിരിച്ച് കിട്ടുന്നുണ്ട്. ബുധനാഴ്ചയാണ് പാര്‍ത്ഥിവ് പട്ടേലിനെ ട്രോളി പണി വാങ്ങുന്നത്. 

നിലവില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ഭാഗമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ പാര്‍ത്ഥിവ് പട്ടേല്‍. വിക്കറ്റ് കീപ്പിങ് ഗ്ലൗവ്വിന്റെ രൂപത്തിലുള്ള ചപ്പാത്തിയാണ് പാര്‍ത്ഥിവിനെ കളിയാക്കി സേവാഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത്. പുതുമണവാട്ടി ഭര്‍ത്താവിന് സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ ചപ്പാത്തിയെന്ന കുറിപ്പോടെയാണ് പാര്‍ത്ഥിവിനെ ട്രോളിയത്. 

Scroll to load tweet…

എന്നാല്‍ തന്നെ കളിയാക്കിയ സേവാഗിനെ കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയാണ് പാര്‍ത്ഥിവ് മടക്കിയത്. സ്വന്തം അളവിലുള്ള ഗ്ലൗ ആവശ്യത്തിന് കൊണ്ടു വന്നിട്ടുണ്ടെന്നും ദില്ലിയിലെ കടുത്ത തണുപ്പ് മാറാന്‍ ആ ഗ്ലൗ ഉപയോഗിച്ചോളുവെന്ന് പാര്‍ത്ഥിവ് മറുകുറിപ്പ് നല്‍കിയതോടെ ഇരു താരങ്ങളുടെ ആരാധകര്‍ ട്വീറ്റ് ഏറ്റെടുത്ത് ആഘോഷിക്കാന്‍ തുടങ്ങി. 

Scroll to load tweet…

നേരത്തെ വിദേശ പിച്ചുകളിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം കണ്ടറിയണമെന്ന് സേവാഗ് വിലയിരുത്തിയിരുന്നു.