കറാച്ചി: ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പാക്കിസ്താന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രിദി. സ്നേഹത്തിനും സമാധനത്തിനുമായി സഹിഷ്ണുതയോടെ ഒന്നിച്ചു മുന്നേറാമെന്ന് അഫ്രിദി പറഞ്ഞു. സമൂഹമാധ്യമങ്ങളിലാണ് മുന്‍ പാക് ക്രിക്കറ്റര്‍ ആശംസകള്‍ അറിയിച്ചത്.
അഫ്രിദിക്കു പിന്നാലെ നിരവധി പാക്കിസ്ഥാന്‍ ആരാധകരും ആശംസകളുമായെത്തി. തിരികെ പാക്കിസ്ഥാന്‍ ആരാധകര്‍ക്ക് ആശംസകള്‍ നല്‍കാന്‍ ഇന്ത്യന്‍ ആരാധകരും മറന്നില്ല. ഇന്ത്യന്‍ താരങ്ങളുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ഇന്ത്യയോടുള്ള അടുപ്പത്തെക്കുറിച്ചും അഫ്രിദി നേരത്തെ തുറന്നു പറഞ്ഞിരുന്നു.
ഷാഹിദ് അഫ്രിദി ഫൗണ്ടേഷന്‍ എന്ന പേരില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് താരമിപ്പോള്‍. ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട ജഴ്സിയും വിരാട് കോലിയുടെ ബാറ്റും അഫ്രിദിക്ക് സമ്മാനിച്ചിരുന്നു. ഇവയുടെ ലേലത്തിലൂടെ ലഭിക്കുന്ന പണം ഫൗണ്ടേഷനായാണ് വിനിയോഗിക്കുന്നത്.
