കായികപ്രേമികൾ സഹായത്തിനെത്തുമെന്ന് പ്രതീക്ഷ

ഇടുക്കി: ഫുട്ബോൾ ലഹരിയിലാണ് ലോകം മുഴുവൻ. അസീസി സ്പെഷ്യൽ സൂളിലെ ശാലു രവീന്ദ്രനെന്ന പെണ്‍കുട്ടിയും ഈ ആവേശത്തിലാണ്. ലോകകപ്പിനെ കുറിച്ചല്ല, പകരം ചിക്കാഗോയിൽ അടുത്തമാസം നടക്കുന്ന യൂണിഫൈഡ് കപ്പ് ഫുട്ബോൾ ടൂര്‍ണമെന്റിനെയോര്‍‍ത്താണ് ശാലു ചിന്തിക്കുന്നത്. സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കായി നടത്തുന്ന രാജ്യാന്തര ടൂര്‍ണമെന്റിൽ ഇന്ത്യൻ ടീമിന്റെ വല കാക്കുന്നത് ശാലുവാണ്.

അടുത്ത വര്‍ഷം അബുദാബിയിൽ നടക്കുന്ന ബാസ്ക്കറ്റ്ബോൾ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങളിലാണ് ഇതേ സ്കൂളിലെ റിൻസി ബിജു. ഒരുപാട് പരിമിതികളൊട് പടവെട്ടിയാണ് ഇരുവരും കരിയറിലെ ഏറ്റവും വലിയ ടൂര്‍ണമെന്റുകളിൽ പങ്കെടുക്കാനൊരുങ്ങുന്നത്. പരിശീലനത്തിനും വിദേശത്തേക്ക് പറക്കാനൊക്കെയായി നല്ല പണച്ചിലവുണ്ട്. കായികപ്രേമികൾ സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

ASSISI CHARITABALE SOCIETY
A/C NO : 67216468570
IFSC : SBIN0070698
SBI KATTAPPANA BRANCH