പുതുവൽസരത്തിന് ഇന്ത്യൻതാരം മൊഹമ്മദ് ഷമി സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രം തിരിഞ്ഞുകുത്തി. വൻ ട്രോളായതോടെ ഷമി ചിത്രം ഡിലീറ്റ് ചെയ്തു തടിയൂരുകയായിരുന്നു. നേരത്തെ നിരവധിത്തവണ ട്രോളൻമാരുടെ ആക്രമണത്തിന് വിധേയനായിട്ടുള്ള ഷമി, ഇത്തവണ ന്യൂഇയര്‍ ആശംസ നേര്‍ന്നുകൊണ്ട് പോസ്റ്റുചെയ്ത ശിവലിംഗത്തിൽ ഹാപ്പി ന്യൂ ഇയര്‍ 2018 എന്ന് എഴുതിയിട്ടുള്ള ചിത്രമാണ് വിനയായത്. ചിത്രം ഇസ്ലാമികവിരുദ്ധമാണെന്നും, സ്വന്തം മതത്തെ അപമാനിച്ചിരിക്കുകയാണെന്നുമുള്ള റീട്വീറ്റുകളാണ് ഷമിയെ ആശങ്കയിലാഴ്‌ത്തിയത്. ഇതേത്തുടര്‍ന്ന്, ഉടൻ ട്വീറ്റ് ഡിലീറ്റ് ചെയ്യാൻ ഷമി നിര്‍ബന്ധിതനാകുകയായിരുന്നു. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഷമി ഇതുപോലെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്നും വിമര്‍ശനമുയര്‍ന്നു.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…