Asianet News MalayalamAsianet News Malayalam

ഓണ്‍ സ്റ്റാര്‍സ് ട്വന്റി-20 ടൂര്‍ണമെന്റ് പൊളിയാന്‍ കാരണം സച്ചിനുമായുള്ള അഭിപ്രായവ്യത്യാസമെന്ന് വോണ്‍

അമേരിക്കയില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിരമിച്ച പ്രമുഖ താരങ്ങളുമായി സംഘടിപ്പിച്ച ട്വന്റി-20 ടൂര്‍ണമെന്റ് തുടര്‍ച്ചകളില്ലാതെ അവസാനിക്കാന്‍ കാരണം സച്ചിന്റെ സംഘാടനത്തിലെ പിഴവെന്ന് കുറ്റപ്പെടുത്തി ഷെയ്ന്‍ വോണ്‍. ആത്മകഥയായ നോ സ്പിന്നിലാണ് വോണ്‍ ഇക്കാര്യം പരാമര്‍ശിക്കുന്നത്. വോണിന്റെ പുസ്തകത്തിലെ പരാമര്‍ശത്തോട് സച്ചിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Shane Warne over Difference of opinion with Sachin Tendulkar
Author
Mumbai, First Published Nov 9, 2018, 3:18 PM IST

മെല്‍ബണ്‍: അമേരിക്കയില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിരമിച്ച പ്രമുഖ താരങ്ങളുമായി സംഘടിപ്പിച്ച ട്വന്റി-20 ടൂര്‍ണമെന്റ് തുടര്‍ച്ചകളില്ലാതെ അവസാനിക്കാന്‍ കാരണം സച്ചിന്റെ സംഘാടനത്തിലെ പിഴവെന്ന് കുറ്റപ്പെടുത്തി ഷെയ്ന്‍ വോണ്‍. ആത്മകഥയായ നോ സ്പിന്നിലാണ് വോണ്‍ ഇക്കാര്യം പരാമര്‍ശിക്കുന്നത്. വോണിന്റെ പുസ്തകത്തിലെ പരാമര്‍ശത്തോട് സച്ചിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2015ലാണ് സെവാഗ്, ഗാംഗുലി, വോണ്‍, മക്‌ഗ്രാത്ത്, ഹെയ്ഡന്‍ തുടങ്ങിയ പ്രമുഖതാരങ്ങളെ ഉള്‍പ്പെടുത്തി ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ലോസ്‌ഏയ്ഞ്ചല്‍സ് എന്നിവിടങ്ങളില്‍ ഓള്‍ സ്റ്റാര്‍സ് ടി-20 ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ടൂര്‍ണമെന്റിന്റെ എല്ലാ ചെലവും താന്‍ വഹിക്കാമെന്നായിരുന്നു സച്ചിന്‍ ഉറപ്പ് നല്‍കിയത്. ഇതിനായി സച്ചിന്റെ കൂടെ ഒരുസംഘമുണ്ടായിരുന്നു. മാര്‍ഗദര്‍ശിയും ബിസിനസ് ഉപദേശകനുമായ സഞ്ജയ് എന്നൊരാളും അമേരിക്കയിലെ സ്പോര്‍ട്സ് എന്‍റര്‍ടെന്‍മെന്റ് മാനേജ്മെന്റ് കമ്പനിയുടെ സിഇഒ ആയ ബെന്‍ സ്റ്റെര്‍ണര്‍ എന്ന മറ്റൊരാളുമായിരുന്നു ഇതില്‍ പ്രമുഖര്‍.

ഇതില്‍ സഞ്ജയ് എന്ന വ്യക്തിയുടെ പശ്ചാത്തലം എന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല. ഇവര്‍ക്കുമുമ്പില്‍ ടൂര്‍ണമെന്റ് എങ്ങനെ സംഘടിപ്പിക്കണമെന്ന് വ്യക്തമാക്കി ഞാനൊരു സ്ലൈഡ് ഷോ കാണിച്ചു. ഇത് തന്റെ ആശയമായതിനാല്‍ മികച്ച കളിക്കാരെയും മികച്ച സംഘാടകരെയും താന്‍ സംഘടിപ്പിക്കാമെന്ന് പറഞ്ഞുവെങ്കിലും അവര്‍ അതിന് തയാറായില്ല. എങ്കില്‍ സംഘാടകസംഘത്തില്‍ ഇരുഭാഗത്തുനിന്നും 50:50 അനുപാതത്തില്‍ ആളുകളാവാമെന്ന നിര്‍ദേശവും അവര്‍ തള്ളി. സച്ചിന്‍ പറഞ്ഞത് എന്റെ കൂടെ സഞ്ജയും ബെന്നും ഉണ്ടെന്നാണ്.  

അടുത്ത യോഗത്തിനെത്തിയപ്പോള്‍ സച്ചിന്‍ കുറച്ചുപേരെകൂടി അദ്ദേഹത്തിന്റെ സംഘത്തില്‍ കൊണ്ടുവന്നു.എനിക്കതില്‍ അതൃപ്തിയുണ്ടായിരുന്നെങ്കിലും 25 വര്‍ഷമായി അറിയാവുന്ന സച്ചിന്‍ ഉറപ്പു പറഞ്ഞപ്പോള്‍ ഞാന്‍ അത് അംഗീകരിച്ചു. ശരി അവര്‍ക്കൊപ്പം നീങ്ങാമെന്ന് കരുതി. എന്നാല്‍ ഇന്ന് ഞാനതില്‍ ഖേദിക്കുന്നു. കാരണം സച്ചിന്റെ കൂടെയുള്ളവരെല്ലാം നല്ലവരായിരുന്നെങ്കിലും അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്തകാര്യമായിരുന്നു ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുക എന്നത്. എല്ലാം അവസാന നിമിഷം ചെയ്യുക എന്ന ഇന്ത്യന്‍ രീതിയിലായിരുന്നു കാര്യങ്ങള്‍. പിച്ചിന്റെയും ഗ്രൗണ്ടിന്റെയും കാര്യങ്ങളിലെല്ലാം അങ്ങനെത്തന്നെയായിരുന്നു.

ഇക്കാര്യങ്ങളെല്ലാം സച്ചിനെ അറിയിച്ചപ്പോള്‍ അദ്ദേഹം ഈ പിഴവുകളുടെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുത്തു. ഇത്തരമൊരു ഇവന്റ് മാനേജ് ചെയ്യാനുള്ള പരിചയസമ്പത്തൊന്നും സച്ചിന്റെ ടീമിനില്ലായിരുന്നു. ഇക്കാര്യങ്ങളെല്ലാം സച്ചിനോട് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹവും അത് അംഗീകരിച്ചു. എങ്കില്‍ തുടക്കത്തില്‍ പറഞ്ഞപോലെ നമുക്ക് രണ്ടാള്‍ക്കും രണ്ടുവഴിക്ക് ടൂര്‍ണമെന്റ് സംഘടിപ്പിക്കാമെന്ന് ഞാന്‍ പറഞ്ഞു. ഇല്ല എന്റെ കൂടെയുള്ളവര്‍ തന്നെ ടൂര്‍ണമെന്റ് നടത്തുമെന്ന് സച്ചിന്‍ അറിയിച്ചു.

എന്നാല്‍ പിന്നീട് സച്ചിനു ചുറ്റുമുള്ളവര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. എന്റെ ഫോണ്‍ കോള്‍ പോലും അദ്ദേഹം എടുക്കാതെയായി. ഞാന്‍ സ്വന്തം നിലക്ക് ടൂര്‍ണമെന്റ് നടത്താന്‍ പോവുകയാണെന്ന് അദ്ദേഹത്തിനു ചുറ്റുമുള്ള ചില അസൂയക്കാര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഞങ്ങളെ ശത്രുക്കളാക്കാന്‍ ഒരുപാടുപേര്‍ അദ്ദേഹത്തിന് ചുറ്റുനിന്നും ശ്രമിച്ചുകൊണ്ടിരുന്നു.

അന്ന് ടീമിലുണ്ടായിരുന്ന ഒരു കളിക്കാരന്‍ പോലും എന്നോട് പറഞ്ഞത് അയാള്‍ സച്ചിനുമായാണ് കരാറുണ്ടാക്കിയത് എന്നാണ്. എങ്കില്‍ ശരി, പക്ഷെ അത് ഓള്‍ സ്റ്റാര്‍ ടീമിന്റെ ബാനറിലാവരുത് എന്നായിരുന്നു എന്റെ മറുപടി-വോണ്‍ പുസ്തകത്തില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios