റഷ്യന്‍ താരം മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മുഗുരുസ സെമിയില്‍ ഇടം നേടിയത്.

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിത വിഭാഗം സെമി ഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ മാഡിസണ്‍ കീസ്, സ്ലോനെ സ്റ്റഫന്‍സിനെ നേരിടും. ഇരുവരും അമേരിക്കന്‍ താരങ്ങള്‍. മറ്റൊരു സെമിയില്‍ റൊമാനിയുടെസിമോണ ഹാലെപ്പ് സ്പാനിഷ് താരം ഗര്‍ബൈന്‍ മുഗുരുസയെ നേരിടും.

റഷ്യന്‍ താരം മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മുഗുരുസ സെമിയില്‍ ഇടം നേടിയത്. സ്‌കോര്‍ 6-2 6-1. റോളണ്ട് ഗാരോസില്‍ രണ്ട് തവണ കിരീടം നേടിയ താരമാണ് ഷറപ്പോവ. മുഗുരുസ ഒരു തവണയും ചാംപ്യന്‍ഷിപ്പ് നേടി. 

ആഗ്വലിക് കെര്‍ബറെ തോല്‍പ്പിച്ചാണ് ഒന്നാം സീഡ് ഹാലെപ്പ് സെമിയില്‍ ഇടം നേടിയത്. ആദ്യ സെറ്റ് വഴങ്ങിയ ശേഷം ഹാലെപ്പ് തിരിച്ചുവരികയായിരുന്നു. സ്‌കോര്‍ 6-7 6-3 6-2. പുരുഷ വിഭാഗത്തിലെ ആദ്യസെമിയില്‍ ഇറ്റലിയുടെ മാര്‍കോ ചെച്ചിനാറ്റോ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ നേരിടും.