നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഹാലെപ്പിന്റെ അവസാന സെര്‍വ് ഭേദിച്ചാണ് സു വീ മത്സരം സ്വന്തമാക്കിയത്.

ലണ്ടന്‍: ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് സിമോണ ഹാലെപ്പ് വിംബിള്‍ഡണിന്റെ മൂന്നാം റൗണ്ടില്‍ പുറത്ത്. തായ്‌വാന്റെ സ്വീഡില്ലാതാരം സീഹ് സു വീയോടാണ് തോറ്റാണ് റൊമേനിയന്‍ താരം പുറത്തായത്. ആദ്യ സെറ്റ് നേടിയ ശേഷം അടുത്ത രണ്ട് സെറ്റും താരം വിട്ടുക്കൊടുക്കുകയായിരുന്നു. സ്‌കോര്‍ 6-3 4-6 5-7.

2014 വിംബിള്‍ഡണ്‍ സെമി ഫൈനലിസ്റ്റായ ഹാലെപ് ആദ്യ സെറ്റ് അനായാസം നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ തായ്‌വാന്റെ 32കാരി തിരിച്ചടിച്ചു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഹാലെപ്പിന്റെ അവസാന സെര്‍വ് ഭേദിച്ചാണ് സു വീ മത്സരം സ്വന്തമാക്കിയത്.

പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാല്‍, ഡെല്‍ പൊട്രോ, ഗില്ലസ് സിമോണ്‍ എന്നിവര്‍ നാലാം റൗണ്ടില്‍ കടന്നു. വനിതകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിസ്, 2017 ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ ഒസ്റ്റപെങ്കോ എന്നിവരും നാലാം റൗണ്ടിലെത്തി.

Scroll to load tweet…