ഫ്രഞ്ച് ഓപ്പൺ വനിതാ ഫൈനലിൽ ഹാലപ്പിന് നേട്ടം അമേരിക്കയുടെ സ്ലോയൻ സ്റ്റീഫൻസിനെ തോൽപിച്ചു
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഗ്രാൻഡ് സ്ലാം കിരീടം ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പ് നേടി. ഫൈനലിൽ അമേരിക്കയുടെ സ്ലോയൻ സ്റ്റീഫൻസിനെ ഒന്നിനെതിരെ രണ്ട് സെറ്റിന് പരാജയപ്പെടുത്തിയാണ് സിമോണയുടെ കിരീട നേട്ടം. മൂന്നാം ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിച്ച ഹാലപ്പിന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമാണിത്. സ്കോർ 3-6, 6-4, 6-1.
ഫ്രഞ്ച് ഓപ്പണ്‍ നിലവിലെ റണ്ണറപ്പാണ് ഹാലെപ്. സ്പാനിഷ് താരം ഗര്‍ബൈന്‍ മുഗുരുസയെ തോല്‍പ്പിച്ചാണ് ഹാലെപ് ഫൈനലില്‍ പ്രവേശിച്ചത്. അമേരിക്കന്‍ താരം മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്റ്റഫന്‍സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്‌കോര്‍ 6-4 6-4. നിലവിലെ യുഎസ് ഓപ്പണ്‍ ജേതാവാണ് സ്റ്റഫന്‍സ്.
