ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് വധഭീഷണി. കത്തു മുഖേനയാണ് അജ്ഞാതര്‍ വധഭീഷണി മുഴക്കിയത്. വധഭീഷണിയുള്ള കത്ത് ലഭിച്ചതായി ഗാംഗുലിയും സ്ഥിരീകരിച്ചു.
പശ്ചിമ ബംഗാളിലെ മിഡ്നാപൂർ ജില്ലയിൽ വിദ്യാസാഗർ സർവകലാശാലയും ജില്ലാ സ്പോർട്സ് അസോസിയേഷനും ജനുവരി 19 നടത്തുന്ന പരിപാടിയിൽ പങ്കെടുത്താൽ വധിക്കുമെന്നാണ് ഭീഷണി. ജനുവരി ഏഴിനാണ് കത്തു ലഭിച്ചത്. ഇക്കാര്യം ഗാംഗുലി പൊലീസിനേയും പരിപാടിയുടെ സംഘാടകരേയും അറിയിച്ചിട്ടുണ്ട്. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗാംഗുലി പരിപാടിയിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
