ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരുടെ പട്ടിക തയാറാക്കിയ രവി ശാസ്ത്രി അതില്‍ ഗാംഗുലിയുടെ പേര് ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്ത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. ധോണി ആയിരുന്നു ശാസ്ത്രി തെരഞ്ഞെടുത്ത ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍. ശാസ്ത്രിയെ ഇന്ത്യന്‍ പരിശീലകനാക്കുന്നത് തടഞ്ഞത് ഗാംഗുലിയാണെന്നായിരുന്നു ഇതിന് പിന്നില്‍ പ്രചരിച്ച വാര്‍ത്ത. അതെന്തായാലും ഇത്രകാലവും അതിന് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയ ദാദ ഇപ്പോള്‍ അതിന് മറുപടി നല്‍കിയിരിക്കുന്നു. ബംഗാളി ചാറ്റ് ഷോ അപുര്‍ സന്‍ഗ്‌സാറിലായിരുന്നു ദാദയുടെ പ്രതികരണം

ക്യാപ്റ്റനെന്നനിലയില്‍ രവി ശാസ്ത്രി എന്റെ കളി കണ്ടിരിക്കില്ല. അതിനാലായിരിക്കും അദ്ദേഹത്തിന്റെ പട്ടികയില്‍ നിന്നും ഞാന്‍ പുറത്തായത്-തമാശയായി ഗാംഗുലി പറഞ്ഞു.

Also Read: ശാസ്ത്രിക്ക് എന്താണ് ഗാംഗുലിയോട് ഇത്ര കലിപ്പ്? കാരണം ഇതാണ്

എന്നാല്‍ ശാസ്ത്രിയുടെ പട്ടികയെ ഗാംഗുലി അംഗീകരിക്കുന്നുമുണ്ട്. ശാസ്ത്രി തെരഞ്ഞെടുത്ത ധോണി തന്നെയാണ് ഗാംഗുലിയുടെ അഭിപ്രായത്തിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍. തൊട്ടുപിന്നില്‍ കപില്‍ ദേവും അസ്ഹറുദ്ദിനും നില്‍ക്കുന്നു. അനില്‍ കുബ്ലെയേയും രവി ശാസ്ത്രിയേയും വിലയിരുത്തുമ്പോള്‍ എത്ര മാര്‍ക്ക് നല്‍കുമെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ- കുബ്ലെയ്ക്ക് പത്തില്‍ ഒമ്പത്, ശാസ്ത്രിയ്ക്ക് പത്തില്‍ ഏഴും. കപില്‍ ദേവ്, ധോണി, മൊഹമ്മദ് അസ്ഹറുദിന്‍ എന്നിവരുടെ നായകരെന്ന നിലയിലുള്ള മികവിനെ താരതമ്യം ചെയ്യുമ്പോള്‍ സ്വന്തം റാങ്ക് എത്രയായിരിക്കുമെന്ന ചോദ്യത്തിന് ദാദ മറുപടിയൊന്നും നല്‍കിയില്ല. ഗാംഗുലിയെ ഒഴിവാക്കി ശാസ്ത്രി തെരഞ്ഞെടുത്ത പട്ടികയെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.

Full EpisodeWATCH HERE