ജൊഹാനസ്ബര്‍ഗ് ടെസ്റ്റിന് മുന്‍പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി വെര്‍ണന്‍ ഫിലാന്‍ഡര്‍. പരന്പരയിലെ മൂന്ന് ടെസ്റ്റും ജയിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യമെന്ന് ഫിലാന്‍ഡര്‍ പറഞ്ഞു. രണ്ടു ടെസ്റ്റും ജയിച്ച് പരന്പര നേടിയതിനാല്‍ ദക്ഷിണാഫ്രിക്ക അലസരാകില്ല. കളിക്കുന്ന എല്ലാ ടെസ്റ്റും ജയിച്ച് ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും ഫിലാന്‍ഡര്‍ വ്യക്തമാക്കി. സ്പിന്നര്‍ മഹാരാജിനെ ഒഴിവാക്കില്ലെന്ന് പറഞ്ഞ ഫിലാന്‍ഡര്‍, ജൊഹാനസ്ബര്‍ഗിലെ പിച്ചിൽ മികച്ച പേസും ബൗൺസും പ്രതീക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടു.