കൊച്ചി: മാറിയ സാഹചര്യത്തില്‍ ശ്രീശാന്തിന് ഇന്ത്യന്‍ ടീമിലേക്കുളള തിരിച്ചുവരവിന് ശ്രമിക്കാവുന്നതാണെന്ന് ബസിസിഐ വൈസ് പ്രസിഡന്‍റ് ടി.സി.മാത്യു. കോടതി കുറ്റവിമുക്തനാക്കിയിട്ടും തുടരുന്ന അവഗണനയെകുറിച്ച് ശ്രീശാന്ത് സോഷ്യല്‍ മീഡിയയില്‍ നടത്തിയ വിമര്‍ശടനത്തോട് പ്രതികരിക്കുകയായിരുന്നു ടിസി മാത്യു.
ശ്രീശാന്തിന് ഇന്ത്യന്‍ ടീമിലേക്കുളള തിരിച്ചുവരവിന് കളമൊരുങ്ങുന്നതിന്റെ സൂചനയാണ് ടിസി മാത്യുവിന്റ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മുപ്പത്തിയൊമ്പതുകാരനായ നെഹ്രയ്ക്ക് ടീമിലേക്ക് മടങ്ങിയെത്തി മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കില് ശ്രീശാന്തിനും അതിന് കഴിയും. ബിസിസി ഭരണസമിതി അധ്യക്ഷന് കത്തയക്കാന്‍ ശ്രീശാന്തിനോട് ആവശ്യപ്പെട്ടതായും ടിസി മാത്യു പറഞ്ഞു.
ടീമിലേക്ക് മടങ്ങിയെത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രീശാന്ത്. ടീമില്‍ മടങ്ങിയെത്തിയാല്‍ മുമ്പത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് ശ്രീശാന്ത് പ്രതികരിച്ചു. കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിസിസി കടുത്ത നിലപാട് തുടരുന്നതിനെതിരെ ശ്രീശാന്തിനെ അനുകൂലിക്കുന്നവര്‍ രംഗത്തു വന്നിരുന്നു.പുതിയ ബിസിസിഐ നേതൃത്വത്തില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്തും ആരാധകരും ഇപ്പോള്‍.
