മുംബൈ: മലയാളി താരം ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ തിരിച്ചു വരവിനെ പിന്തുണച്ച് മുന്‍ താരം രാഹുല്‍ ദ്രാവിഡ്. ശ്രീശാന്തിന് ജന്മദിനാശംസ നേര്‍ന്നു കൊണ്ടുള്ള ട്വീറ്റിലാണ് ദ്രാവിഡ് അദ്ദേഹത്തിന് തിരിച്ചു വരാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചത്. തിരിച്ചു വരവുകളുടെ വര്‍ഷമാകട്ടെ ഇതെന്നായിരുന്നു ദ്രാവിഡിന്റെ ട്വീറ്റ്. തനിക്കൊപ്പമുള്ള ശ്രീശാന്തിന്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

തനിക്കെതിരായ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബി സി സി ഐ ഇടക്കാല അധ്യക്ഷന്‍ വിനോദ് റായിക്ക് ശ്രീശാന്ത് അടുത്തിടെ കത്തയച്ചിരുന്നു. നേരത്തെ സ്‌കോട്‌ലന്‍ഡ് ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല.

ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്ത് 2013ല്‍ വാതുവയ്പ്പ് കേസില്‍ കുടുങ്ങിയതോടെയാണ് ക്രിക്കറ്റ് കരിയറിന് അപ്രതീക്ഷിതമായി വിരാമമായത്.

പിന്നീട് ബി ജെ പിയുടെ സ്ഥാനാര്‍ഥിയായി തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് തോറ്റു. ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പിനിടെ സ്കോട്ടിഷ് ലീഗ് കളിക്കാന്‍ ക്ഷണവും കിട്ടി. എന്നാല്‍ ബി.സി.സി.ഐ അനുവദിച്ചാലെ ശ്രീശാന്തിന് കളിക്കാന്‍ സാധിക്കൂ.

Scroll to load tweet…