ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമാണ് പെരേര. ആദ്യ ഇന്നിംഗ്സില്‍ 201 റണ്‍സ് നേടിയ താരം രണ്ടാമത് ബാറ്റിംഗിനിറങ്ങിയപ്പോള്‍ 231 അടിച്ചെടുത്തു.

കൊളംബോ: ശ്രീലങ്കന്‍ ക്ലബ് എന്‍ സി സിയുടെ നായകന്‍ എഞ്ചലോ പെരേരയ്ക്ക് അപൂര്‍വ നേട്ടം. ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമാണ് പെരേര. ആദ്യ ഇന്നിംഗ്സില്‍ 201 റണ്‍സ് നേടിയ താരം രണ്ടാമത് ബാറ്റിംഗിനിറങ്ങിയപ്പോള്‍ 231 അടിച്ചെടുത്തു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് എഞ്ചലോ പെരേര. 

1938ല്‍ കൗണ്ടി ക്ലബ് കെന്‍റിനായി അര്‍തര്‍ ഫാഗാണ് രണ്ടിന്നിംഗ്സിലും ഇരട്ട സെഞ്ചുറി നേടിയ ആദ്യ താരം. എസെക്‌സിനെതിരെ അന്ന് 244, 202 എന്നിങ്ങനെയാണ് ഫാഗ് സ്വന്തമാക്കിയത്.

സിംഹള സ്‌പോര്‍ട്‌സ് ക്ലബിനെതിരെ അഞ്ചാമനായി ബാറ്റിംഗിനിറങ്ങി ആദ്യ ഇന്നിംഗ്സില്‍ 203 പന്തില്‍ പെരേര 201 റണ്‍സെടുത്തു. പെരേരയുടെ കരുത്തില്‍ എന്‍ സി സി 444 റണ്‍സെടുത്തു. രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റിന് 44 റണ്‍സെന്ന നിലയില്‍ എന്‍ സി സി തകര്‍ന്നിരിക്കുമ്പോഴായിരുന്നു പെരേരയുടെ വരവ്. എന്നാല്‍ പെരേര 256 പന്തില്‍ 231 റണ്‍സെടുത്ത് മത്സരം സമനിലയിലാക്കി.