പരിക്ക് കാരണം ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ കളിക്കില്ല.
സിഡ്നി: ഇന്ത്യന് പ്രീമിയര് ലീഗില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചടി. പരിക്ക് കാരണം ഓസീസ് പേസര് മിച്ചല് സ്റ്റാര്ക്ക് ഐപിഎല്ലില് കളിക്കില്ല. പരിക്കിനെ തുടര്ന്ന് സ്റ്റാര്ക്കിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടെസ്റ്റിനുള്ള ടീമില് നിന്നും ഒഴിവാക്കിയിരുന്നു. വലതുകാലിനേറ്റ പരിക്കാണ് സ്റ്റാര്ക്കിന് തിരിച്ചടിയായത്.
ഏപ്രില് ഏഴിന് തുടങ്ങുന്ന ഐപിഎല്ലില് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്ണര്ക്കും കളിക്കാന് കഴിയില്ല. ഇതിന് പിന്നാലെയാണ് സ്റ്റാര്ക്കും പരിക്കേറ്റ് പുറത്തായത്.
പന്ത് ചുരണ്ടല് വിവാദത്തിന്റെ പേരില് ക്രിക്കറ്റില് നിന്നും വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്ണര്, കാമറൂണ് ബാന്ക്രോഫ്റ്റ് എന്നിവരില്ലാതെയാണ് ഓസീസ് നാലാം ടെസ്റ്റിനിറങ്ങിയിരിക്കുന്നത്. അതിനിടെയാണ് സ്റ്റാര്ക്കിന്റെ സേവനവും ടീമിന് നഷ്ടമായത്. സ്റ്റാര്ക്കിന് പകരം നാലാം ടെസ്റ്റില് ചാഡ് സയേഴ്സിനെ ഓസീസ് ടീമില് ഉള്പ്പെടുത്തി.
