ബിഎഫ്സി പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും ടോപ് സ്കോറർ പുരസ്കാരവുമാണ് ഛേത്രി സ്വന്തമാക്കിയത്.
ബെംഗളൂരു: ബെംഗളൂരു എഫ് സിയുടെ വാർഷിക പുരസ്കാരദാന ചടങ്ങിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് രണ്ട് അവാർഡ്. ബിഎഫ്സി പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും ടോപ് സ്കോറർ പുരസ്കാരവുമാണ് ഛേത്രി സ്വന്തമാക്കിയത്. സീസണിൽ ആകെ 24 ഗോളാണ് ഛേത്രി നേടിയത്. 20 ഗോളുള്ള മിക്കുവാണ് രണ്ടാം സ്ഥാനത്ത്.
ഫാൻസ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം ഗോളി ഗുർപ്രീത് സിംഗ് സന്ധുവിനാണ്. സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം മികു സ്വന്തമാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയ്ക്കെതിരെ നേടിയ ഗോളാണ് മികുവിനെപുരസ്കാരത്തിന് അർഹനാക്കിയത്.
അഷീർ അക്തറിനാണ് ഭാവി താരത്തിനുള്ള പുരസ്കാരം.
