ഐപിഎല്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 5 വിക്കറ്റിനാണ് തോൽപിച്ചത്
ഐപിഎല്ലിൽ തുടര്ച്ചയായ മൂന്നാം ജയത്തോടെ , സണ്റൈസേഴ്സ് ഹൈദരാബാദ് ഒന്നാം സ്ഥാനത്തെത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 5 വിക്കറ്റിനാണ് തോൽപിച്ചത് . കൊൽക്കത്തയിൽ ഒരു ജയത്തി നായുള്ള ആറ് വര്ഷത്തെകാത്തിരിപ്പ് അവസാനിപ്പിച്ചാണ് സൺറൈസേഴ്സിന്റെ ജയം. ബാറ്റിംഗ് നിര തകർന്നപ്പോൾ ഒരുവശത്ത് നങ്കൂരമിട്ട നായകന് വില്ല്യംസന്റെ അർധസെഞ്ച്വറിയാണ് സൺറൈഴ്സിന് ജയം സമ്മാനിച്ചത്.
മറ്റൊരു മത്സരത്തിൽ മുംബൈ ഇന്ത്യന്സിനെ 7 വിക്കറ്റിന് വീഴ്ത്തി , ഡൽഹി ഡെയര്ഡെവിള്സിന് , സീസണിലെ ആദ്യജയം സ്വന്തമാക്കി. 195 റൺസ് വിജയലക്ഷ്യം , അവസാന പന്തിലാണ് അവസാന പന്തിലാണ്
ഡൽഹി മറികടന്നത്.
കൊൽക്കത്തയിൽ ഒരു ജയത്തിനായുള്ള ആറ് വര്ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സൺറൈസേഴ്സ് .
ഓറഞ്ച് ആര്മിയുടെ വിജയറൺ വന്നത്. കൊൽക്കത്തയുടെ മുന് താരമായ യൂസഫ് പത്താന്റെ ബാറ്റിൽ നിന്നും.
കെകെആര് ബാറ്റിംഗ് നിരയെ 138ലേക്ക് പിടിച്ചുകെട്ടിയ സൺറൈസേഴ്സ് ബൗളര്മാര്ക്ക് നൂറുമാര്ക്ക്. 49 റൺസെടുത്ത ക്രിസ് ലിന് , 18 റൺസടിച്ച നിതീഷ് റാണ , 29 റൺസേ നേടിയ നായകന് കാര്ത്തിക്ക് എന്നിവര് മാത്രമേ രണ്ടക്കം കണ്ടുള്ളൂ. ഭുവനേശ്വര് കുമാര് മൂന്നും .സ്റ്റാന്ലേക്ക് , ഷാക്കീബ് എന്നിവര് 2 വിക്കറ്റ് വീതവും വീഴ്ത്തി .
ഒരുവശത്ത് നങ്കൂരമിട്ട നായകന് വില്ല്യംസൺ അര്ദ്ധസെഞ്ച്വറിയിലൂടെ സൺറൈഴ്സിന്റെ നട്ടെല്ലായി. സാഹ 24ഉം ഷക്കീബ് 27ഉം റൺസെടുത്തു. കൊൽക്കത്തയുടെ സ്പിന്നര്മാര് തിളങ്ങിയെങ്കിലും , പേസര്മാര് 7 ഓവറില് 79 റൺസ് വഴങ്ങിയത് നിര്ണായകമായി. കൊൽക്കത്ത ഇനി ഡൽഹിയെയും ഹൈദരാബാദ് പഞ്ചാബിനെയും നേോരിടും>
