ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍റെ 32-ാം ജന്‍മദിനമാണിന്ന്. ക്രിക്കറ്റ് ലോകത്തുനിന്ന് വലിയ ആശംസാ പ്രവാഹമാണ് മുന്‍ ഇന്ത്യന്‍ താരത്തിന് ലഭിക്കുന്നത്. സച്ചിനും സെവാഗും അടക്കമുള്ള ഇതിഹാസ താരങ്ങള്‍...
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ആരാധകര്‍ക്ക് 'ചിന്നത്തല'യാണ് സുരേഷ് റെയ്‌ന. വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ മുന്നിലാണ് താരം. പത്തൊന്‍പതാം വയസില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞതോടെയാണ് റെയ്‌ന അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പരിക്ക് വലച്ച കരിയര്‍ റെയ്‌നയെ ഇന്ത്യന്‍ ടീമിലെ ഇടക്കാല സഞ്ചാരിയാക്കി. അപ്പോഴും മികച്ച ടി20 ബാറ്റ്സ്‌മാന്‍ എന്ന വിശേഷണം റെയ്‌ന നിലനിര്‍ത്തി.
ടി20യില്‍ സൂപ്പര്‍താര പരിവേഷമുള്ള ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍റെ 32-ാം ജന്‍മദിനമാണിന്ന്. ക്രിക്കറ്റ് ലോകത്തുനിന്ന് വലിയ ആശംസാ പ്രവാഹമാണ് മുന്‍ ഇന്ത്യന്‍ താരത്തിന് ലഭിക്കുന്നത്. ബിസിസിഐയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും റെയ്‌നക്ക് ആശംസകള്‍ കൈമാറി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും അടക്കമുള്ള പ്രമുഖ താരങ്ങളും റെയ്‌നക്ക് ആശംസകള്‍ ട്വീറ്റ് ചെയ്തു.
ജൂലൈയിലാണ് റെയ്‌ന അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. 2019 ഏകദിന ലോകകപ്പ് ടീമില്‍ സീറ്റുറപ്പിക്കാനുള്ള പരിശ്രമങ്ങളിലാണ് താരമിപ്പോള്‍. ഇന്ത്യക്കായി 226 ഏകദിനങ്ങളും 18 ടെസ്റ്റുകളും 78 ടി20കളും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെയ്‌നയുടെ പേരില്‍ 176 മത്സരങ്ങളില്‍ 4985 റണ്‍സുണ്ട്.
