സുരേഷ് റെയ്ന, ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ വൈസ് ക്യാപ്റ്റനാകും. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ റെയ്ന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എം എസ് ധോണി ക്യാപ്റ്റനാകുമെന്നും റെയ്ന പറഞ്ഞു. ഈ മാസം അവസാനം നടക്കുന്ന താരലേലത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ തീരുമാനിക്കാന്‍ ഫ്രാഞ്ചൈസി മാനേജ്മെന്‍റ് ഉടന്‍ യോഗം ചേരും. മികച്ച ഇന്ത്യന്‍ കളിക്കാരെ സ്വന്തമാക്കാനാകും ചെന്നൈ ശ്രമിക്കുകയെന്നും റെയ്ന അറിയിച്ചു. ധോണി, റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെ ചെന്നൈ ടീം നിലനിര്‍ത്തിയിരുന്നു. ചെന്നൈയ്ക്ക് വിലക്കുണ്ടായിരുന്ന കഴിഞ്ഞ രണ്ടു സീസണുകളില്‍ ഗുജറാത്ത് ലയൺസിന്‍റെ നായകന്‍ ആയിരുന്നു റെയ്ന.