റിവേഴ്സ് സ്വിങ് ചതിയല്ല, കല; പന്തുചുരണ്ടല്‍ വിവാദത്തേോട് പാക് താരം

First Published 31, Mar 2018, 12:09 PM IST
swing as art not cheating says
Highlights
  • റിവേഴ്സ് സ്വിങ് ചതിയല്ലെന്ന് പാക് താരം

ഇസ്ലാമാബാദ്: ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ മാത്രമല്ല, ലോക ക്രിക്കറ്റിനെ തന്നെ നാണക്കേടിലേക്ക് തള്ളിവിട്ടുവെന്ന് പന്തുചുരണ്ടല്‍ വിവാദത്തിനെതിരെ കായിക ലോകം മുഴുവന്‍ ആരോപിക്കുന്നതിനിടെ ഓസ്ട്രേലിയന്‍ താരങ്ങളെ പിന്തുണച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍‍. 

റിവേഴ്സ് സ്വിങ് ചതിയല്ലെന്നും മറിച്ച് അതൊരു കലയാണെന്നും മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം സര്‍ഫ്രാസ് നവാസ് പറഞ്ഞു. പന്ത് ചുരണ്ടാതെയും റിവേഴ്സ്വിങ് ലഭിക്കും. അതിനെ ചതിയെന്ന് വിളിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

താന്‍ റിവേഴ്സ് സ്വിങ് ഉപയോഗപ്പെടുത്തിയിരുന്നു. പിന്നീട് അത് ഇമ്രാന്‍ ഖാനും വസീം അക്രവും വഖാര്‍ യൂനിസും ഏറ്റെടുത്തു. എന്നാല്‍ ഇന്നുള്ളവര്‍ക്ക് അത് ചതിയാണ്. എന്നാല്‍ ഇംഗ്ലീഷ് താരങ്ങള്‍ അത് കൊണ്ടുവന്നപ്പോള്‍ അത് ഒരു കലയായിരുന്നുവെന്നും സഫ്രാസ് പറഞ്ഞു. 

പന്ത്ചുരണ്ടിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ നയകന്‍റെയും ഉപനായകന്‍റെയും സ്ഥാനത്തുനിന്ന് സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും മാറ്റുകയും ഒരുവര്‍ഷത്തേക്ക് ഇരുവരെയും ക്രിക്കറ്റ കളിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തിരുന്നു. 

ഓ​സ്ട്രേ​ലി​യ​യു​ടെ കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ് സാ​ൻ​ഡ്പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് പ​ന്ത് ചു​ര​ണ്ടു​ന്ന വീ​ഡി​യോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മത്സര ശേഷം മാധ്യമങ്ങളെ കണ്ട ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബോളില്‍ കൃത്രിമം കാണിച്ചത് തുറന്ന് സമ്മതിച്ചു. ബോളില്‍  കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ് നടത്തി 'ചുരണ്ടല്‍' നേരത്തെ നിശ്ചയിച്ചതാണെന്നും. ടീമിലെ നേതൃനിരയിലെ താരങ്ങള്‍ക്ക് ഇത് അറിയാമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് സമ്മതിച്ചു.

loader