സിഡ്നി: ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ 622 റൺസ് പിന്തുടരുന്ന ഓസ്ട്രേലിയ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റിന് 122 റൺസെന്ന നിലയിലാണ്. 27 റൺസെടുത്ത ഓപ്പണർ ഉസ്മാൻ ഖവാജയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. കുൽദീപ് യാദവാണ് ഖവാജയെ പറഞ്ഞയച്ചത്. മറ്റൊരു ഓപ്പണര്‍ ഹാരിസ് 77 റണ്‍സുമായി മികച്ച പ്രകടനം നടത്തുന്നതാണ് കംഗാരുക്കളുടെ ആശ്വാസം.

അതേസമയം ചേതേശ്വർ പുജാരയുടെയും റിഷഭ് പന്തിന്‍റെയും സെഞ്ച്വറികളുടെകരുത്തിലാണ് ഇന്ത്യ 622 റൺസെടുത്തത്. മത്സരം സമനിലയായാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.