ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുകഴ്ത്തി ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാല്‍. കോലി ഒരു മനുഷ്യനല്ലെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ടെന്നും തമീം പറഞ്ഞു. ഇന്നലെ ഗോഹട്ടിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ആദ്യ ഏകദിനത്തില്‍ കോലി സെഞ്ചുറി നേടിയിരുന്നു.

ധാക്ക: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുകഴ്ത്തി ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാല്‍. കോലി ഒരു മനുഷ്യനല്ലെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ടെന്നും തമീം പറഞ്ഞു. ഇന്നലെ ഗോഹട്ടിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ആദ്യ ഏകദിനത്തില്‍ കോലി സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റ് പരമ്പരയില്‍ രണ്ടിന്നിങ്‌സില്‍ നിന്നായ 184 റണ്‍സാണ് കോലി നേടിത്. ഇതിനെല്ലാം ശേഷമാണ് തമീം കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

തമീം തുടര്‍ന്നു.. ചില സമയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ എനിക്ക് തോന്നും കോലി ഒരു മനുഷ്യനല്ലെന്ന്. അദ്ദേഹം ക്രീസിലേക്കെത്തുമ്പോഴൊക്കെ മനസില്‍ കരുതും ഇന്നും സെഞ്ച്വറി സ്വന്തമാക്കുമെന്ന്. അവിശ്വസനീയമാണ് കോലിയുടെ ആത്മസമര്‍പ്പണവും കഠിനാധ്വാനവും. മൂന്ന് ഫോര്‍മാറ്റിലും ഒന്നാം നമ്പര്‍ സ്ഥാനത്തിരിക്കേണ്ട താരം. കോലിയില്‍ നിന്ന് ഒരുപാട് പഠിക്കാനും മനസിലാക്കാനുമുണ്ടെന്നും തമീം പറഞ്ഞു. 

12 വര്‍ഷമായി അന്താരാഷ്്ട്ര ക്രിക്കറ്റില്‍ സജീവമാണ്. നിരവധി താരങ്ങളെ കണ്ടിട്ടുണ്ട്, അവര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ക്കെല്ലാം അവരുടേതായ ഒരു ശക്തിയുണ്ട്. എന്നാല്‍ കോലി പൂര്‍ണമായും ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തുകയാണ്. അത്തരത്തില്‍ മറ്റൊരു താരത്തെ ഞാന്‍ കണ്ടിട്ടില്ലെന്നും ബംഗ്ലാദേശ് താരം പറഞ്ഞു.