Asianet News MalayalamAsianet News Malayalam

കോലി മുന്നില്‍ നിന്ന് നയിക്കും; പക്ഷേ പരമ്പര നേടാന്‍ ഇന്ത്യക്ക് ഒരു കാര്യം അനിവാര്യമെന്ന് ഗില്ലി

ടെസ്റ്റ് പരമ്പര തുടങ്ങും മുന്‍പ് ഇന്ത്യയുടെ ജയസാധ്യതയെ കുറിച്ച് പ്രവചനം നടത്തി ഇതിഹാസ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഗില്‍ക്രിസ്റ്റ്. പക്ഷേ പരമ്പര നേടാന്‍ ഇന്ത്യക്ക് ഒരു കാര്യം അനിവാര്യമെന്ന് ഗില്ലി പറയുന്നു...
 

Team Effort Will Ensure india's Test Series Win In Australia says Adam Gilchrist
Author
Melbourne VIC, First Published Nov 26, 2018, 7:47 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയം എന്ന ചരിത്രം കുറിക്കാനാണ് കോലിപ്പട തയ്യാറെടുക്കുന്നത്. ടെസ്റ്റ് പരമ്പര തുടങ്ങും മുന്‍പ് ഇന്ത്യയുടെ ജയസാധ്യതയെ കുറിച്ച് പ്രവചനം നടത്തി ഇതിഹാസ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഗില്‍ക്രിസ്റ്റ്. എംഎസ് ധോണിയുടെ കീഴില്‍ 2014ല്‍ അവസാനം പര്യടനം നടത്തിയപ്പോള്‍ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. 

എന്നാല്‍ അന്ന് വിരാട് കോലി 86.50 ശരാശരിയില്‍ 694 റണ്‍സ് നേടിയിരുന്നു. ഇത്തവണയും കോലി ആ പ്രകടനം ആവര്‍ത്തുമെന്ന് ഗില്ലി പറയുന്നു. കോലി 2014ലെ പ്രകടനം ആവര്‍ത്തിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കോലിയുമായി സംസാരിച്ചിരുന്നു. കോലിയുടെ ആത്മവിശ്വാസം അടുത്തറിഞ്ഞു. സിഡ്നിയില്‍ കോലി ബാറ്റ് ചെയ്തതും നേരില്‍ കണ്ടു. അതിനാല്‍ കോലി മികവ് തുടര്‍ന്നില്ലെങ്കില്‍ വലിയ അത്ഭുതമായിരിക്കും എന്ന് ഇതിഹാസ താരം പറഞ്ഞു.

എന്നാല്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നേടാന്‍ കോലിയുടെ ബാറ്റിംഗ് മികവ് മാത്രം മതിയാവില്ലെന്നും ഗില്ലി വ്യക്തമാക്കി. ഫേവറേറ്റുകളായാണ് ഇന്ത്യ പരമ്പര ആരംഭിക്കുക. നല്ല ടീം ഘടനയും ഇന്ത്യക്കുണ്ട്. സഹതാരങ്ങളുടെ പിന്തുണ കോലിക്ക് ലഭിച്ചാല്‍ ഇന്ത്യക്ക് വിജയിക്കാനാകും. മറ്റ് ബാറ്റ്സ്‌മാന്‍മാര്‍ മികച്ച സ്‌കോര്‍ കണ്ടെത്തുകയും ബൗളര്‍മാര്‍ ഓസീസിനെ പ്രതിരോധിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് പരമ്പര നേടാനായേക്കുമെന്ന് മുന്‍ താരം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios