Asianet News MalayalamAsianet News Malayalam

ലങ്കയെ തൂത്തുവാരി ഇന്ത്യ തിരുത്തിയെഴുതിയ റെക്കോര്‍ഡുകള്‍

Team India create new record after whitewashing Sri Lanka
Author
Pallekele, First Published Aug 14, 2017, 5:31 PM IST

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിനൊപ്പം ഒരുപിടി റെക്കോര്‍ഡുകളുമാണ് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീം തിരുത്തിയെഴുതിയത്. അവയില്‍ പ്രധാനപ്പെട്ടവ ഇതാ.

  • വിദേശ പരമ്പരകളില്‍ ആദ്യമായാണ് ഇന്ത്യ സമ്പൂര്‍ണ ജയം സ്വന്തമാക്കുന്നത്.
  • ഇതാദ്യമായാണ് ശ്രീലങ്ക നാട്ടില്‍ തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളില്‍ ഇന്നിംഗ്സ് പരാജയം വഴങ്ങുന്നത്.
  • വിദേശത്ത് ജയിച്ച ടെസറ്റുകളില്‍ റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ജയമാണിത്. 10 വര്‍ഷം മുമ്പ് ബംഗ്ലാദേശിനെ ധാക്കയില്‍ ഇന്നിംഗ്സിനും 239 റണ്‍സിനും കീഴടക്കിയതാണ് ഒന്നാം സ്ഥാനത്ത്.
  • ക്യാപ്റ്റന്‍ കോലിക്ക് കീഴില്‍ കളിച്ച 29 ടെസ്റ്റില്‍ 19-ാം ജയമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്. 29 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചപ്പോള്‍ 21 എണ്ണം വീതം ജയിച്ച ഓസ്ട്രേലിയന്‍ നായകന്‍മാരായ സ്റ്റീവ് വോയും റിക്കി പോണ്ടിംഗുമാണ് വിജയക്കണക്കില്‍ കോലിക്ക് മുന്നിലുള്ളത്.
  • ഇത് മൂന്നാം തവണയാണ് ഒറു ടെസ്റ്റില്‍ ലങ്കന്‍ ബാറ്റ്സ്മാന്‍മാരാരും അര്‍ധസെഞ്ചുറിപോലും നേടാതെ പുറത്താവുന്നത്. 1986ലും 1993ലുമാണ് ഇതിനുമുമ്പ് ലങ്ക ഇത്തരത്തില്‍ പുറത്തായത്.
  • 11 വര്‍ഷത്തിനിടെ ആദ്യമായാണ് ശ്രീലങ്ക നാട്ടില്‍ നടക്കുന്ന ഒരു ടെസ്റ്റില്‍ മൂന്ന് ദിവസത്തിനുള്ളില്‍ തോല്‍വി സമ്മതിക്കുന്നത്. 2006ല്‍ പാക്കിസ്ഥാനെതിരെ ആയിരുന്നു അവസാനത്തേത്.
  • കുറഞ്ഞത് മൂന്ന് ടെസ്റ്റുകളെങ്കിലുമുള്ള പരമ്പരയില്‍ ഇന്ത്യ നേടുന്ന അഞ്ചാമത്തെ സമ്പൂര്‍ണ ജയമാണിത്.
  • ശ്രീലങ്കയില്‍ ഇതുവരെ 9 ടെസ്റ്റ് ജയിച്ച ഇന്ത്യ ആ നാട്ടില്‍ ഏറ്റവും കൂടുതല്‍ ജയം സ്വന്തമാക്കുന്ന ടീമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. എട്ട് ജയങ്ങളുള്ള പാക്കിസ്ഥാനെയാണ് പിന്തള്ളിയത്.
Follow Us:
Download App:
  • android
  • ios