വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗോഹട്ടിയില്‍ നടന്ന ആദ്യ ഏകദിനത്തിലെ അതേ ടീമിനെ നിലനിര്‍ത്തുകയാണ് ഇന്ത്യ ചെയ്തത്. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. 

വിശാഖപ്പട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗോഹട്ടിയില്‍ നടന്ന ആദ്യ ഏകദിനത്തിലെ അതേ ടീമിനെ നിലനിര്‍ത്തുകയാണ് ഇന്ത്യ ചെയ്തത്. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. 

12 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, ആദ്യ ഏകദിനത്തില്‍ പുറത്തിരുന്ന കുല്‍ദീപ് യാദവ് ടീമിലേക്ക് തിരിച്ചെത്തുമെന്ന് കരുതുന്നു. അങ്ങനെയെങ്കില്‍ മൂന്ന് പേസര്‍മാരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടി വരും. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. 

പേസര്‍മാര്‍ മാത്രം 30 ഓവറില്‍ 209 റണ്‍സാണ് ആദ്യ ഏകദിനത്തില്‍ വിട്ടുനല്‍കിയത്. സ്പിന്നര്‍മാര്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. അതുക്കൊണ്ട് ഒരു സ്പിന്നര്‍ക്ക് കൂടി അവസരം നല്‍കാന്‍ സാധ്യതയേറെയാണ്.

ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അമ്പാടി റായുഡു, ഋഷഭ് പന്ത്, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്.