ബംഗലൂരു: ബംഗലൂരു ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളുടെ സാഹസിക യാത്ര. പൂനെ ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് 333 റണ്‍സിന് തോല്‍വി വഴങ്ങിയ ശേഷമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ യാത്ര. പൂനെയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള താംഹിനി മലയിലേക്കായിരുന്നു ട്രെക്കിംഗ്. ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള താരങ്ങള്‍ ട്രെക്കിംഗിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക.