മുംബൈ: അടുത്തമാസം തുടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആരാകും ഇന്ത്യന്‍ ബൗളിംഗിന്‍റെ കുന്തമുന എന്ന് വെളിപ്പെടുത്തി മുന്‍താരം വെങ്കടേഷ്
പ്രസാദ്. പേസര്‍ ഇശാന്ത് ശര്‍മയുടെ ബൗളിംഗ് മികവായിരിക്കും ഇന്ത്യന്‍ ടീമില്‍ നിര്‍ണായകമാവുകയെന്ന് വെങ്കടേഷ് പ്രസാദ് പറഞ്ഞു. ഇശാന്ത്, ഉമേഷ് യാദവ്,
ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ഭൂംമ്ര എന്നിവര്‍ അടങ്ങിയ ബൗളിംഗ് നിര ശക്തമാണ്.

പരിചയസമ്പത്ത് പ്രയോജനപ്പെടുത്തി ഇശാന്ത് ബൗളിംഗിന് നേതൃത്വം നല്‍കണം. ഇശാന്തിന്‍റെ ബൗളിംഗായിരിക്കും പരമ്പരയുടെ ഗതി നിര്‍ണയിക്കുകയെന്നും
പ്രസാദ് പറഞ്ഞു. ജനുവരി അഞ്ചിന് കേപ് ടൗണിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ദക്ഷിണാഫിക്കന്‍ ബൗളിംഗ് നിരയും ഇന്ത്യന്‍ ബാറ്റിംഗ് നിരയും തമ്മിലുള്ള
പോരാട്ടമാകും പരമ്പരയെന്നാണ് വിലയിരുത്തല്‍. ഇന്ത്യക്കായി 29കാരനായ പ്രസാദ് 79 ടെസ്റ്റില്‍ 226 വിക്കറ്റ് നേടിയിട്ടുണ്ട്.
