ഗ്രൗണ്ടിന് പുറത്തും തിളങ്ങുന്ന വ്യക്തിത്വമാണ് ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്ലിയുടെത്. അതിനാല്‍ തന്നെയാണ് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ട്രോളി ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സ്റ്റീവ് സ്മിത്തിന്‍റെ കാമുകി ഡാനി വില്ലീസ് ഇന്ത്യന്‍ നായകനെ കണ്ടുമുട്ടിയപ്പോള്‍ എന്നാണ് ട്രോളുകളുടെ തലക്കെട്ട്.

എന്നാല്‍ ഈ ഫോട്ടോ 2015ലെതാണ് എന്നാണ് യാഥാര്‍ത്ഥ്യം. പൂനെ ടെസ്റ്റിന് തൊട്ട് മുന്‍പാണ് ഈ ചിത്രം വിവിധതരത്തിലുള്ള ട്രോളായി സോഷ്യല്‍ മീഡിയയില്‍ പരക്കാന്‍ തുടങ്ങിയത്. എന്നാല്‍ പൂനെ ടെസ്റ്റ് കഴിഞ്ഞ് ഓസ്ട്രേലിയ വിജയിച്ചതോടെ ഈ ഫോട്ടോ വച്ചുള്ള ട്രോളുകള്‍ ഏതാണ്ട് ഒതുങ്ങിയെന്ന് പറയാം. നീന്തല്‍ താരവും ഓസ്ട്രേലിയയില്‍ നിയമ വിദ്യാര്‍ത്ഥിയുമാണ് ഡാനി വില്ലീസ്. കഴിഞ്ഞ 4 കൊല്ലമായി സ്റ്റീവ് സ്മിത്തുമായി ഡേറ്റിംഗിലാണ് ഇവര്‍.

ചില ട്രോളുകള്‍

Scroll to load tweet…
Scroll to load tweet…