ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയുടെ മിന്നും ഫോമിന് ഒരു അവകാശിയെത്തി, ദേരാ സച്ചാ സൗദാ സംഘടനയുടെ ആത്മീയഗുരു ഗുരമീത് റാം റഹീമാണ് അവകാശവാദവുമായി രംഗത്തുവന്നിരിക്കുന്നത്. തന്‍റെ ഉപദേശത്തോടെയാണ് കോഹ്ലിയ്ക്ക് ഇത്രയധികം പ്രശംസകള്‍ ഏറ്റുവാങ്ങുവാന്‍ സാധിച്ചതെന്നും റാം റഹിം അവകാശപ്പെടുന്നു.
ഒരു അഭിമുഖത്തിലാണ് താന്‍ കോഹ്ലിക്ക് ഇത്തരത്തില്‍ ഉപദേശം നല്‍കിയതായി അവകാശവാദം ഉയര്‍ത്തിയിരിക്കുന്നത്. കഠിനമായി പരിശീലനം നടത്താനും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനും താന്‍ ഉപദേശിച്ചതായും സിഖ് വിഭാഗത്തിന്‍റെ ആത്മീയ ഗുരു പറയുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയപ്പോള്‍ തന്‍റെ അടുത്ത് നന്ദി പറയുന്നതിനും മടികാണിച്ചില്ലെന്നും ബാബാ പറഞ്ഞു.
അതിനിടെ, കഴിഞ്ഞ മത്സരങ്ങളോടെ തുടര്‍ച്ചയായ നാല് പരമ്പരകളില്‍ ഇരട്ട സെഞ്ച്വറിനേടുന്ന ആദ്യ കളിക്കാരനായി വിരാട് കോഹ്ലി മാറി. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇരട്ട സെഞ്ച്വറിനേടിയതോടെയാണിത്.
നേരത്തെ തുടര്‍ച്ചയായ മൂന്ന് പരമ്പരകളില്‍ ഇരട്ട സെഞ്ച്വറി നേട്ടം കൈവരിച്ച ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍, ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് എന്നിവരെയാണ് ഇതിലൂടെ കോഹ്ലി മറികടന്നത്.
